ഈ ഗാനം നിങ്ങളെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോകുമെന്ന് തീർച്ച; ഇളയ രാജയിലെ മനോഹര ഗാനമെത്തി..!

Advertisement

മാധവ് രാമദാസൻ സംവിധാനം ചെയ്ത ഇളയ രാജ എന്ന ചിത്രത്തിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്തു. ഗിന്നസ് പക്രു നായകനായ ഈ ചിത്രത്തിലെ ഓരോ വെയിലിൽ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓരോ പ്രേക്ഷകനേയും തങ്ങളുടെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ആത്മാവിൽ തൊടുന്ന ദൃശ്യങ്ങൾ ആണ് ഈ ഗാനത്തിന്റെ പ്രത്യേകത. രതീഷ് വേഗ ഒരുക്കിയ മനോഹരമായ ഈണവും ബി കെ ഹരിനാരായണന്റെ വരികളും ഈ ഗാനത്തിന് മിഴിവേകുമ്പോൾ നരേഷ് അയ്യരുടെ  സ്വരം ഈ ഗാനത്തെ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നു. ഈ ചിത്രത്തിലെ കപ്പലണ്ടി സോങ് വീഡിയോ കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

Advertisement

ഇന്ദ്രൻസിന്റെ മാസ്സ് എൻട്രി ആയിരുന്നു ആ ഗാനത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. പ്രശസ്ത താരം ജയസൂര്യ പാടിയ ആ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണൻ, ബിനീഷ് ബാബു എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സുദീപ് ടി ജോർജ് ആണ്. ഗിന്നസ് പക്രുവിനൊപ്പം ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ ഗോകുൽ സുരേഷ്, ദീപക് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ ഫോർ എന്റർടൈൻമെന്റ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യാൻ പോകുന്നത്. ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം  പ്രമുഖ ചാനൽ ആയ മഴവിൽ മനോരമ റിലീസിന് മുൻപേ തന്നെ മികച്ച ഒരു തുക  നൽകി സ്വന്തമാക്കിയത് വലിയ വാർത്ത ആയിരുന്നു. അതുപോലെ ഈ ചിത്രത്തിലെ വ്യത്യസ്തമായ  ഡ്രസ്സ് കോഡും ഇന്ന് കേരളത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 

Advertisement

Copyright © 2017 onlookersmedia.

Press ESC to close