വീണ്ടും ചർച്ചയാവാൻ ഒരു പാ രഞ്ജിത് ചിത്രം; കാളിദാസ് ജയറാമിന്റെ നച്ചത്തിരം നഗർഗിരത് ട്രൈലെർ കാണാം

Advertisement

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നച്ചത്തിരം നഗർഗിരത്. കാളിദാസ് ജയറാം നായകനായി എത്തിയ ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വരികയും, മികച്ച ശ്രദ്ധ നേടുകയും ചെയ്യുകയാണ്. ഒരിക്കൽ കൂടി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്ന ചിത്രമാണ് പാ രഞ്ജിത് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് ഈ ട്രൈലെർ റിലീസ് ചെയ്തിരിക്കുന്നത്. ഈ വരുന്ന ഓഗസ്റ്റ് മുപ്പത്തിയൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. പാവൈ കഥകൾ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിൽ നടത്തിയ മികച്ച പ്രകടനത്തിന് ശേഷം കാളിദാസ് ജയറാമിന്റെ കരിയറിൽ ഒരു ബ്രേക്ക് ആവാൻ സാധ്യതയുള്ള ചിത്രമായിരിക്കും നച്ചത്തിരം നഗർഗിരത് എന്നാണ് ഈ ട്രൈലെർ സൂചിപ്പിക്കുന്നത്.

നീലം പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ മുൻപേ തന്നെ കഴിഞ്ഞതാണ്. അറിവ് വരികളെഴുതി പുറത്തു വന്ന ഇതിലെ ഒരു ഗാനവും അതുപോലെ തന്നെ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എ കിഷോർ കുമാർ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് തെന്മയാണ്‌. കലൈയരശൻ, ദുഷാറ വിജയൻ, ഹരികൃഷ്ണൻ, വിനോദ്, സുബത്ര റോബർട്ട്, ഷബീർ കല്ലറക്കൽ, റെജിൻ റോസ്, ദാമു, ജ്ഞാനപ്രസാദ്‌, വിൻസു റേച്ചൽ സാം, അർജുൻ പ്രഭാകരൻ, ഉത്തയ്യാ സൂര്യ, സ്റ്റീഫൻ രാജ്, ഷെറിൻ സെലിൻ മാത്യു, മനീഷ ടെയ്റ്റ് എന്നിവരും വേഷമിടുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് സെൽവ ആർ കെയാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close