വിദ്യാസാഗർ മാജിക്കുമായി മാരിവില്ലിൻ ഗോപുരങ്ങൾ; മൗന സുന്ദരി ഗാനം കാണാം

Advertisement

ഇന്ദ്രജിത് സുകുമാരൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ്, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ബോസ് ആണ്. ഒരു ഫാമിലി എന്റർടൈനറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മൗന സുന്ദരിയെന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ, ഇതിനു സംഗീതം പകർന്നിരിക്കുന്നത് വിദ്യ സാഗർ എന്നിവരാണ്. അതിമനോഹരമായ ഒരു മെലഡിയുമായി ഒരിക്കൽ കൂടി പ്രേക്ഷകരുടെ മനസ്സുകളിൽ മാജിക് നിറക്കുകയാണ് വിദ്യാസാഗർ എന്ന ജീനിയസ് സംഗീത സംവിധായകൻ. സർജാനോ ഖാലിദ്, വിൻസി എന്നിവരുടെ പ്രണയ നിമിഷങ്ങൾ നിറഞ്ഞ ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ സംഗീത പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. കാർത്തിക്, മൃദുല വാര്യർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രചിച്ചത് അരുണും പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ തന്നെയാണ് ഇതിന്റെ തിരക്കഥ രചിച്ചതും. വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശ്യാമപ്രകാശ്. എം.എസ്, എഡിറ്റിംഗ് നിർവഹിച്ചത് ഷൈജൽ പി.വി, അരുൺ ബോസ് എന്നിവർ ചേർന്നുമാണ്. ഈ നവംബർ മാസത്തിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close