ചെകുത്താനൊപ്പം ഒന്നിക്കാൻ ദൈവപുത്രൻ; എമ്പുരാനിൽ ജോയിൻ ചെയ്യാൻ ടോവിനോ തോമസ്

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണിത്. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസം കാശ്മീരിൽ പൂർത്തിയായിരുന്നു. ഡൽഹി, ഷിംല, ലഡാക്ക് എന്നിവിടങ്ങളിലായാണ് ഇതിന്റെ ആദ്യ ഷെഡ്യൂളിൽ ചിത്രീകരണം നടന്നത്. ഇതിന്റെ രണ്ടാം ഷെഡ്യൂൾ 2024 ജനുവരിയിൽ ആരംഭിക്കുമെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. അമേരിക്ക, ബ്രിട്ടൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായാണ് ഇതിന്റെ രണ്ടാം ഷെഡ്യൂൾ പ്ലാൻ ചെയ്യുന്നത്. ഈ ഷെഡ്യൂളിൽ മോഹൻലാലിനൊപ്പം മലയാളത്തിന്റെ യുവതാരങ്ങളിലൊരാളായ ടോവിനോ തോമസ് ജോയിൻ ചെയ്യുമെന്നാണ് പുതുതായി ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ലൂസിഫറിൽ ജതിൻ രാംദാസ് എന്ന കഥാപാത്രമായി, മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ സഹോദരനായാണ് ടോവിനോ അഭിനയിച്ചത്.

നായകനെ ചെകുത്താൻ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ദൈവ പുത്രനെന്നാണ് രചയിതാവ് വിശേഷിപ്പിക്കുന്നത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ സിനിമാ സീരിസിൽ ഒരു മൂന്നാം ചിത്രം കൂടിയുണ്ട്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എമ്പുരാൻ 2025 ലാണ് റിലീസ് പ്ലാൻ ചെയ്യുന്നത്. മഞ്ജു വാര്യർ, ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ, സായ് കുമാർ, ബൈജു സന്തോഷ് എന്നിവർ ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ദീപക് ദേവ് സംഗീതമൊരുക്കുന്ന എമ്പുരാന് വേണ്ടി കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവാണ്. സംവിധായകൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close