തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ തൃഷയുടെ ആക്ഷന്‍ ചിത്രം രാങ്കി ഡിസംബര്‍ 30ന് റിലീസാകും. എം. ശരവണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ പ്രിയ താരം അനശ്വര രാജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നടി അനശ്വരയുടെ തമിഴിലെ അരങ്ങേറ്റം കൂടിയാണ് രാങ്കി. സൂപ്പർഹിറ്റ് സംവിധായകൻ എ.ആര്‍ മുരുഗദോസ്ന്‍റേതാണ് കഥ.
ചിത്രത്തില്‍ തൈയല്‍ നായകി എന്ന ചാനല്‍ റിപ്പോര്‍ട്ടറിന്‍റെ വേഷമാണ് ത്രിഷ ചെയ്യുന്നത്. റിലീസിന് മുന്‍പ് ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. തൃഷയുടെ ആക്ഷന്‍ സീക്വന്‍സുകള്‍ നിറച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. സുസ്മിത എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. എങ്കേയും എപ്പോതും, ഇവന്‍ വേറെ മാതിരി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് എം.ശരവണന്‍. ലൈക്ക പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ അല്ലിരാജ സുഭാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. കെ.എ. ശക്തവേല്‍ ആണ് ഛായഗ്രഹകന്‍. എഡിറ്റിങ് നിര്‍വഹിക്കുന്നത് എം. സുബാരക്. സി സത്യയുടേതാണ് സംഗീതം.
2020 ല്‍ ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞതാണെങ്കിലും റിലീസ് തീയതി നീണ്ടുപോയിരുന്നു. തൃഷയുടെ കരിയറിലെ 61-മത് ചിത്രമാണ് രാങ്കി. കേരളത്തില്‍ ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്‍റെ വിതരണം. മലയാളത്തില്‍ ജീത്തു ജോസഫ്-മോഹന്‍ലാല്‍ സിനിമ റാമിലും ത്രിഷ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ ആദ്യം ഭാഗം 2023 ആദ്യം തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.