ഷാഫിയുടെ ആ സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു

Advertisement

ദിലീപിനെയും മമ്ത മോഹന്‍ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ടൂ കണ്‍ട്രീസ്. ബോക്സ് ഓഫീസില്‍ തകര്‍ത്തോടിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ഷാഫി വ്യക്തമാക്കി. ദിലീപിന്‍റെ കരിയറില്‍ നല്ലൊരു ഹിറ്റ് സമ്മാനിച്ച ചിത്രം കൂടിയായിരുന്നു ടൂ കണ്‍ട്രീസ്.

സിനിമയുടെ ത്രെഡ് മനസിലുണ്ടെന്നും നിലവിലുള്ള പ്രോജക്ടറുകള്‍ കഴിഞ്ഞാല്‍ ത്രീ കണ്‍ട്രീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പണി പുരയിലേക്ക് കടക്കും. 2023ലോ അല്ലെങ്കില്‍ 2024ലോ ചിത്രം റിലീസ് ചെയ്യാനാകുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്‍റെ പ്രൊമോയ്ക്ക് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് ഷാഫി ടൂ കണ്‍ട്രീസിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ച് പറഞ്ഞത്.റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങിയ മുഴുനീള കോമഡി ചിത്രത്തില്‍ മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, അശോകന്‍, ലെന തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Advertisement

ആനന്ദം പരമാനന്ദമാണ് ഷാഫിയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. സപ്ത തരംഗ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് എം. സിന്ധുരാജ് ആണ്. ജലോത്സവം, പുതിയമുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സിന്ധുരാജും ഷാഫിയും ഒന്നിക്കുന്ന ആദ്യം ചിത്രമാണ് ആനന്ദം പരമാനന്ദം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close