റിലീസിന് മുന്‍പേ വമ്പൻ നേട്ടവുമായി ഷാറൂഖ്-ദീപിക ചിത്രം പത്താന്‍

Advertisement

ജനുവരി 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ഷാരുഖ് ഖാൻ- ദീപിക പദുകോൺ ചിത്രം പത്താന്‍റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന്. 2023 മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 250 കോടി മുതല്‍ മുടക്കിലുള്ള ചിത്രത്തിന്‍റെ ആഗോള അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ഷാറൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. 2018 പുറത്തിറങ്ങിയ സീറോയാണ് തിയേറ്ററില്‍ റിലീസ് ചെയ്ത അവസാന ഷാറൂഖ് ചിത്രം. 2020 ല്‍ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ചിത്രീകരണം മാറ്റിവെക്കേണ്ടി വന്നിരുന്നു.

Advertisement

അതേസമയം ചിത്രത്തിലെ ബേഷരം രംഗ് എന്ന് തുടങ്ങുന്ന ഗാനത്തില്‍ നായിക ദീപിക പദുക്കോണ്‍ ധരിച്ച വസ്ത്രത്തെ ചൊല്ലി വിവാദം ചൂടുപിടിച്ചിരുന്നു. വസ്തത്തിന്‍റെ നിറം ഹിന്ദ്വത്തെ അപമാനിക്കുന്നതാണെന്നും സിനിമ ബഹിഷ്ക്കരിക്കണം എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

ചിത്രത്തിലെ പുറത്തിറങ്ങി ബേഷരം രംഗ്, ജൂമേ ജോ പത്താന്‍ എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. മുബൈ, ദുബായി, സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലായിട്ടാണ് പത്താന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വാര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത് ആദിത്യ ചോപ്രയാണ്. നടന്‍ ജോണ്‍ ഏബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close