അടിയന്തരാവസ്ഥയുടെ കഥ പറഞ്ഞ് കൊല്ലവർഷം 1975: ടീസർ പുറത്ത്

Advertisement

ഒരുപറ്റം പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സജിൻ കെ സുരേന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കൊല്ലവർഷം 1975. അടിയന്തരാവസ്ഥയുടെ പഞ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം പൂർണമായും കാട്ടുപ്രദേശങ്ങിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊല്ലവർഷം 1975 ന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നല്ല പ്രതികരണമാണ് ടീസർ നേടിയെടുക്കുന്നത്. ഒരു ദൃശ്യ വിരുന്ന് തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ടീസറിലെ സാങ്കേതിക മികവിവും ഏറെ പ്രശംസ അർഹിക്കുന്നുണ്ട്.

കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥ കാലത്തെ കുറിച്ചാണ് ചിത്രം പൂർമായും ചർച്ച ചെയ്യുന്നത്. വയനാട്ടിലാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്. ആദിവാസികളുടെ ജീവിതവും അടിയന്തരാവസ്ഥ കാലത്ത് അവർ അനുഭവിച്ച കഷ്ടപ്പാടും സഹനങ്ങളും ചിത്രത്തിൽ കാണിക്കുന്നുണ്ട്. അടിയന്തരാവസ്ഥ ആദിവാസികളെ എങ്ങനെ ബാധിച്ചു എന്ന യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ സംവിധായകനും തിരകഥാകൃത്തും ഒരു വർഷത്തോളം ആദിവാസികളുടെ കൂടെ താമസിച്ചാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. അഖിൽ പി ധർമജനാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഈപ്പൻ കുരുവിളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പവി.കെ. പവനാണ് സിനിമയുടെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ യൂ ട്യൂബ് ചാനലിലാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. യൂ ട്യൂബിൽ ടീസർ ഇപ്പോൾ 17 മത്തെ സ്ഥാനത്ത് ട്രെൻഡിങ് പൊസിഷനിലുണ്ട്. മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമാണ് കൊല്ലവർഷം 1975 എന്ന ടീസറിലൂടെ സംവിധായകൻ സജിൻ കെ സുരേന്ദ്രൻ സമ്മാനിച്ചിരിക്കുന്നത്. ചിത്രം അടുത്ത വർഷം തീയറ്ററിൽ പ്രദർശനത്തിനെത്തുമെന്ന് ടീസറിന്റെ ഒടുക്കം അണിയറ പ്രവർത്തകർ സൂചിപ്പിച്ചിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close