അൽഫോൻസ് പുത്രനെതിരെ ആഞ്ഞടിച്ച് വി. കെ പ്രകാശ്

Advertisement

മലയാള സിനിമയിൽ സംവിധായകൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് വി.കെ പ്രകാശ്. 2000 ൽ പുറത്തിറങ്ങിയ പുനരധിവാസം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയത്. പിന്നീട് ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പോലീസ്, ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ, നിർണായകം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ വി.കെ.പി മാജിക് കാണാൻ സാധിക്കും. 2015 ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രമായ 100 ഡേയ്സ് ഓഫ് ലൗവിലൂടെയാണ് അഭിനേതാവ് എന്ന നിലയിൽ വി.കെ.പി വരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മനോഹരം, ലൂസിഫർ, മിഖായേൽ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. വി. കെ. പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചായകുന്നത്.

സംവിധായകൻ അൽഫോൻസ് പുത്രനെതിരെ ആഞ്ഞടിച്ച് വി.കെ. പ്രകാശ് മുന്നോട്ട് വന്നിരിക്കുകയാണ്. വി.കെ.പി – അനൂപ് മേനോൻ കൂട്ടുകെട്ടിൽ പിറന്ന ട്രിവാൻഡ്രം ലോഡ്‌ജ് എന്ന ചിത്രത്തെ കുറിച്ചു അൽഫോൻസ് പുത്രൻ നടത്തിയ പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് വി.കെ.പി യുടെ ഫേസ്ബുക്ക് പോസ്റ്റ്. 2013 ലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അൽഫോൻസ് പുത്രൻ ട്രിവാൻഡ്രം ലോഡ്ജ് അടക്കമുള്ള ചില സിനിമകളിൽ മോശം ഘടകങ്ങൾ ഉണ്ടെന്നും അനൂപ് മേനോൻ ചിത്രങ്ങൾ പേരെടുത്തു പറഞ്ഞതിനുമെതിരെയാണ് വി.കെ പ്രകാശ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മേഖലയോടുള്ള ഒരു അനാദരവാണ് അൽഫോൻസ് പുത്രൻ കാണിച്ചിരിക്കുന്നതെന്നും അദ്ദേഹത്തെ ഓർത്ത് ലജ്ജിക്കുന്നു എന്ന് വി.കെ.പി പോസ്റ്റിൽ പറയുകയുണ്ടായി. ട്രിവാന്‍ഡ്രം ലോഡ്ജിന് ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, അൽഫോൻസ് പുത്രൻ മുമ്പ് അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് പോലെ യു സര്‍ട്ടിഫിക്കറ്റല്ല എന്ന് വി.കെ പ്രകാശ് വ്യക്തമാക്കി. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശത്തോടും താൻ വിയോജിക്കുന്നു എന്നും വി.കെ.പി കൂട്ടിച്ചേർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close