പ്രതീക്ഷകള്‍ നല്‍കി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ മനോഹര ഗാനം എത്തി..

Advertisement

നിവിൻ പോളി ആരാധകരും സിനിമ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. തുടർച്ചയായ 5 ഹിറ്റുകൾക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന നിവിൻ പോളി ചിത്രമാണിത്.

പ്രേമം, സഖാവ് എന്നീ ചിത്രങ്ങളിൽ നിവിൻ പോളിയ്ക്ക് ഒപ്പം അഭിനയിച്ച അൽത്താഫ് സലീം ആണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനം ഇന്ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

Advertisement

സന്തോഷ് വര്‍മ്മയുടെ വരികളില്‍ ജസ്റ്റിന്‍ വര്‍ഘീസ് ആണ് “എന്താവോ..” എന്ന രസകരമായ ഗാനം ഒരുക്കിയിരിക്കുന്നത്. ഗപ്പിയിലെ “തനിയെ മിഴികള്‍..” എന്ന ഗാനത്തിലൂടെ കേരള സ്റ്റേറ്റ് അവാര്‍ഡ് നേടിയ സൂരജ് സന്തോഷാണ് ഗായകന്‍.

ലാല്‍, ശാന്തി കൃഷ്ണ, സിജു വില്‍സണ്‍, ദിലീഷ് പോത്തന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖം ഐശ്വര്യ ലക്ഷ്മിയും ആഹാന കൃഷ്ണയുമാണ് നായികമാരായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശാന്തി കൃഷ്ണയുടെ തിരിച്ചു വരവ് കൂടെയാണ് ഈ ചിത്രം.

നിവിന്‍ പോളിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close