ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോ റിലീസിന്

Advertisement

കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന്‍റെ സ്റ്റാര്‍ വാല്യൂ കൂടിയിരുന്നു. ധര്‍മജനെ പ്രധാന വേഷത്തില്‍ വെച്ചു സിനിമകള്‍ വരെ ഒരുങ്ങി. ഏതാനും ആഴ്ചകള്‍ക്ക് മുന്നേ റിലീസ് ചെയ്ത ചങ്ക്സ്, റിലീസിങ്ങിന് ഒരുങ്ങുന്ന കാപ്പുചീനോ എന്നീ സിനിമകള്‍ ഈ കൂട്ടത്തില്‍ പെടും.

ചങ്ക്സ് ബോക്സോഫീസില്‍ കോടികള്‍ വാരുമ്പോള്‍ കാപ്പുചീനോ ഈ മാസം തിയേറ്ററില്‍ എത്തുകയാണ്. ആഗസ്റ്റ് 18നാണ് ചിത്രത്തിന്‍റെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

Advertisement

യുവതാര സിനിമകള്‍ ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സമയമായതിനാല്‍ കാപ്പുചീനോയ്ക്കും പ്രതീക്ഷകള്‍ ഏറെയാണ്.

അനീഷ് ജി മേനോന്‍, കണാരന്‍ ഹരീഷ്, ഡിസ്കോ രവീന്ദ്രന്‍, പ്രദീപ് കോട്ടയം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Advertisement

Copyright © 2017 onlookersmedia.

Press ESC to close