ഇമ്പാച്ചിയുടെ തകർപ്പൻ റാപ്പ്: പ്രേക്ഷകശ്രദ്ധ നേടി ചാൾസ് എന്റർപ്രൈസസിലെ പുതിയ ഗാനം

Advertisement

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി ചാൾസ് എന്റർപ്രൈസസിലെ രണ്ടാമത്തെ ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ജോയ് മ്യൂസിക് യൂട്യുബ് ചാനൽ അപ്‌ലോഡ് ചെയ്ത ഗാനത്തിന് നിരവധി പേരാണ് മികച്ച അഭിപ്രായങ്ങൾ നൽകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഉർവ്വശി, ബാലു വർഗ്ഗീസ് തുടങ്ങിയതാരങ്ങളാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. കാലം പാഞ്ഞേ.. എന്നു തുടങ്ങുന്ന മനോഹരമായ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് അർജ്ജുൻ മേനോനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് സുബ്രഹ്മണ്യൻ കെ വിയാണ്. റാപ്പും വോക്കൽസും ചെയ്തിരിക്കുന്നത് ഇമ്പാച്ചിയുടെതാണ്. അഡീഷണൽ വോക്കൽസ് പവിത്ര സി വി, അശോക് പൊന്നപ്പനാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ചാൾസ് എന്റർപ്രൈസസിന്റെതായി നേരത്തെ പുറത്ത് വിട്ട ഗാനവും ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഉർവശിയാണ്. നർമ്മ മുഹൂർത്തത്തിലാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഫാമിലി മിസ്റ്ററി ഡ്രാമാ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടീസറിലൂടെ തന്നെ ചിത്രത്തിലെ ഡ്രാമ മിസ്റ്ററി പ്രേക്ഷകർ മനസ്സിലാക്കിയിരുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement

സഹനിര്‍മ്മാണം നിർവഹിക്കുന്നത് പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം ചെയ്യുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് അച്ചു വിജയന്‍, എന്നിവരാണ്. ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close