ഇൻസ്റ്റഗ്രാമിൽ റോയൽ മാസ്സ് എൻട്രിയുമായി ദളപതി; മണിക്കൂറുകൾക്കുള്ളിൽ 2 മില്യൻ ഫോളോവേര്‍സ്

Advertisement

ആരാധകർക്ക് അഭിസംബോധന നൽകിക്കൊണ്ട് തമിഴകത്തിന്റെ ഇളയദളപതി വിജയ് ഇൻസ്റ്റാഗ്രാമിൽ. ഏറ്റവും പുതിയ ചിത്രമായ ലിയോയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിജയ് ഇൻസ്റ്റഗ്രാമിലേക്കുള്ള വരവ് അറിയിച്ചത്. അക്കൗണ്ട് തുടങ്ങി മണിക്കൂർകൾക്കുള്ളിൽ തന്നെ രണ്ട് മില്യനും കഴിഞ്ഞിരിക്കുകയാണ്.

ദളപതിയോടുള്ള ആരാധന കമന്റുകളിലൂടെയാണ് അദ്ദേഹത്തെ ആരാധകർ ഇൻസ്റ്റഗ്രാമിലേക്ക് സ്വാഗതം ചെയ്തത്. ” ഹലോ നൻബാസ് നൻബീസ്” എന്ന വാക്കുകളോടെയാണ് താരത്തിന്റെ പുതിയ ചിത്രം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലേക്കുള്ള അദ്ദേഹത്തിൻറെ വരവ് ആരാധകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ മുൻനിര നെറ്റ്‌വർക്ക് പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്കിലും ട്വിറ്ററിലും വിജയിച്ച ഔദ്യോഗികമായ പേജുകളുണ്ട്. ഫേസ്ബുക്കിൽ ഇതിനകം 7.8 ദശലക്ഷത്തിലധികം ഫോളോവേഴ്സും, ട്വിറ്ററിൽ 4.4 ദശലക്ഷത്തിൽ അധികം ഫോളോവേഴ്സും താരത്തിനുണ്ട്. താരത്തിന്റെ ഇൻസ്റ്റഗ്രാം പ്രവേശനം ഫോളോവേഴ്സ് വൻ കൗണ്ടറിലേക്ക് എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ 2.1 ദശലക്ഷo ഫോളോവേഴ്സും നേടി കഴിഞ്ഞിരിക്കുകയാണ്.

Advertisement

ഇത്രയും കാലമായും ഇൻസ്റ്റഗ്രാമിൽ ഒഫീഷ്യൽ അക്കൗണ്ടുകളില്ലെങ്കിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള നിരവധി ഫാൻസ് അക്കൗണ്ടുകൾ വിജയിക്കുണ്ട്. ഒക്ടോബർ 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പണിപ്പുരയിലാണ് താരമിപ്പോൾ. തൃഷ,സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, അർജുൻ മിഷ്കിൻ, ഗൗതം വാസുദേവ്,മൻസൂർ അലിഗൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറെ പ്രമോഷൻ വിജയ് യുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പേജുകളിലൂടെ ആയിരിക്കും ഇനി ആരംഭിക്കുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close