ഷൈനും ഷെയ്ൻ നിഗവും നേർക്കുനേർ : ‘കൊറോണ പേപ്പേർസ് ‘ പുതിയ ട്രെയിലർ പുറത്ത്

Advertisement

ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരംഭത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘കൊറോണ പേപ്പേർസി’ ന്റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ശ്രീ ഗണേഷാണ്.
ചിത്രത്തിൻറെ പുതിയ ട്രെയിലർ ഇറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ പ്രേക്ഷകർ മികച്ച അഭിപ്രായമാണ് നൽകുന്നത്.

ഇതുവരെ കാണാത്ത പ്രിയദർശൻ മേക്കിങ് സ്റ്റൈലിൽ നിന്നുമുള്ള വ്യത്യസ്തത ട്രെയിലറിലും വ്യക്തമാണ്. ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടുതലും ഉൾപ്പെടുത്തുകയാണ് ട്രെയിലറും ഒരുക്കിയിരിക്കുന്നത്. ചിത്രം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും.

Advertisement

സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, നന്ദു പൊതുവാൾ ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവാകർ എസ്. മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് എം.എസ്. അയ്യപ്പൻ നായർ ആണ്. എൻ.എം. ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കെ. പി, പ്രൊഡക്ഷൻ കോർഡിനേറ്റർ -ഷാനവാസ് ഷാജഹാൻ, സജി എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close