ത്രില്ലടിപ്പിക്കാൻ പ്രിയദർശൻ ചിത്രം ‘കൊറോണ പേപ്പർസ്’; തീയറ്റർ ലിസ്റ്റ് ഇതാ

Advertisement

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാൻ പ്രിയദർശൻ ഒരുക്കുന്ന കൊറോണ പേപ്പേഴ്‌സ് തീയറ്ററുകളിൽ എത്തുന്നു.പ്രിയദർശൻ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്ന് കൊറോണ പേപ്പർസിലൂടെ പ്രേക്ഷകർക്ക് തീർച്ചയായും പ്രതീക്ഷിക്കാം. പ്രിയദർശൻ മേക്കിങ് സ്റ്റൈലിൽ നിന്ന് ഒരല്പം വ്യത്യാസമാണ് ട്രെയിലറിൽ ഉടനീളം കാണുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ഗായത്രി ശങ്കർ, മണിയൻ പിള്ള രാജു, ശ്രീധന്യ, മേനക സുരേഷ് കുമാർ, ബിജു പാപ്പാൻ, നന്ദു പൊതുവാൾ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷെയ്ൻ നിഗം ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കൊറോണ പേപ്പേഴ്സ്. ഫോർ ഫ്രെയിംസിന്റെ നിർമ്മാണത്തിലെ ആദ്യ ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ശ്രീ ഗണേഷാണ്. ഗായത്രി ശങ്കർ ആണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൻറെ ട്രെയിലറിന് മികച്ച അഭിപ്രായം സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നു. കഴിഞ്ഞദിവസം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട മേക്കിങ് വീഡിയോയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അഭിനേതാക്കൾക്ക് നിർദേശം നൽകുകയും സെറ്റിലിരുന്ന് എഴുത്തുപരിപാടികളിൽ ഏർപ്പെടുകയും ചെയ്യുന്ന സംവിധായകൻ പ്രിയദർശനെ വീഡിയോയിൽ കാണാം. ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണ് മേക്കിങ് വീഡിയോ തയ്യാറാക്കിയത്.

Advertisement

ദിവാകര്‍ എസ് മണി ആണ് ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – ഷാനവാസ് ഷാജഹാന്‍, സജി എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close