ബോക്സ് ഓഫീസ് തൂത്തുവാരി നാനിയുടെ ‘ദസറ’

Advertisement

ചരിത്രം കുറിച്ചുകൊണ്ട് നാനിയുടെ ആദ്യപാൻ ഇന്ത്യൻ ചിത്രമായ ദസറ ബോക്സ് ഓഫീസ് തൂത്തുവാരിയിരിക്കുകയാണ്. ആറുദിവസംകൊണ്ട് 100കോടി കളക്ഷനാണ് ചിത്രം നേടി എടുത്തിരിക്കുന്നത്. മാസ്സ് ഇമോഷണൽ ചിത്രമായ ദസറ നാനിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറും എന്നതിൽ സംശയമില്ല. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. കീർത്തിയുടെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരം ഷൈൻ ടോം ചാക്കോ വില്ലൻ കഥാപാത്രത്തിലൂടെ ചിത്രത്തിൽ മികവു പുലർത്തിയിട്ടുണ്ട്.

65 കോടി നിർമ്മാണ ചിലവിൽ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് റെക്കോർഡ് കളക്ഷൻനാണ് സ്വന്തമാക്കിയത്. നാഷണൽ മാധ്യമങ്ങളെല്ലാം നിലവിൽ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു കഴിഞ്ഞു. തിയേറ്റർ കണക്കുകൾ പ്രകാരം USAൽ നിന്ന് മാത്രം 20 കോടിയിലധികം രൂപ ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ നാനി ചിത്രമായി ദസറ USA ൽ ഇടം പിടിച്ചു.

Advertisement

കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കഥയിൽ അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സമുദ്രക്കനി സായികുമാർ ഷംന കാസിം,സെറീന വഹാബ്,ദീക്ഷിത് ഷെട്ടി തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നു. ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ശ്രീകാന്ത് ഒഡേലയാണ്.ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സത്യൻ സൂര്യനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നവീൻ നൂലിയുമാണ്.കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് E 4 എന്റർടൈമെന്റ്സ് ആണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close