ക്രിട്ടിക്സ് പുരസ്ക്കാര വേദിയില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്‍

Advertisement

കേരള ക്രിട്ടിക്സ് പുരസ്ക്കാര വേദിയില്‍ തിളങ്ങി നടി ശ്രുതി രാമചന്ദ്രന്‍. സെറ്റ് സാരി ധരിച്ച് അതിസുന്ദരിയായാണ് താരം വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത മധുരം എന്ന സിനിമയിലെ അഭിനയത്തിനാണ് ശ്രുതിക്ക് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചത്. 2012 ല്‍ ജോജു ജോര്‍ജ്- ശ്രുതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അഹമ്മദ് കബീര്‍ ഒരുക്കിയ സിനിമയാണ് മധുരം. ചിത്രത്തില്‍ ഇന്ദ്രന്‍സ്, അര്‍ജുന്‍ അശോകൻ, നിഖില വിമൽ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ഭാര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പമാണ് ശ്രുതി പുരസ്ക്കാര ചടങ്ങിനെത്തിയത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കൂട്ടിരിപ്പു മുറിയും അവിടെ കടന്ന് വരുന്ന ആളുകളും അവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രിയപ്പെട്ടവരുടെ രോഗങ്ങളുമൊക്കെ മനസ്സില്‍ ഒരു നൊമ്പരമുണ്ടാക്കി പറഞ്ഞു പോകുന്ന ഒരു ഫാമിലി ഫീല്‍ഗുഡ് സിനിമയാണ് മധുരം. കാണക്കാണെ, തിങ്കളാഴ്ച നിശ്ചയം, ചുരുളി എന്നീ സിനിമകള്‍ക്ക് ശേഷം സോണി ലിവിലൂടെ നേരിട്ട് റിലീസ് ചെയ്ത സിനിമയായിരുന്നു മധുരം. ആഷിക് ഐമര്‍, ഫഹിം സഫര്‍ എന്നിവരായിരുന്നു ഈ ചിത്രത്തിന് തിരക്കഥ എഴുതിയത്.

Advertisement

ചിത്രത്തില്‍ ഗുജറാത്തി കുടുംബത്തിലെ ചിത്ര എന്ന കഥാപാത്രത്തെയാണ് ശ്രുതി രാമചന്ദ്രന്‍ അവതരിപ്പിച്ചത്. സിനിമയയിലെ കേന്ദ്ര കഥാപാത്രം സാബുവിലെ അവതരിപ്പിച്ചത് ജോജു ജോര്‍ജ് ആണ്. ജോജു-ശ്രുതി ജോഡികളില്‍ കാണാനായ രസതന്ത്രമാണ് ആ പ്രണയകഥയെ മധുരമുള്ളതാക്കിയത്.

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ എന്ന സിനിമയിലൂടെയാണ് ശ്രുതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ജിസ് ജോയി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയാണ് താരം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close