ലോകേഷ് ചിത്രത്തില്‍ നയന്‍താര, പ്രഖ്യാപനം ഉടന്‍

Advertisement

തമിഴ് സിനിമ മേഖലയില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ലോകേഷ് കനകരാജ്. കാര്‍ത്തി നായകനായ കൈതിയും, ദളപതി വിജയ്‌യുടെ മാസ്റ്റർ, കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവർ ഒന്നിച്ച വിക്രം എന്നിവ ബോക്‌സ് ഓഫീസിൽ വമ്പൻ വിജയങ്ങൾ നേടിയ ലോകേഷ് ചിത്രങ്ങളായിരുന്നു. ഇനി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി 67. ഇപ്പോഴിതാ ലോകേഷ് തിരക്കഥ എഴുതുന്ന മറ്റൊരു സിനിമയെ കുറിച്ചുള്ള ചര്‍ച്ചയാണ് വാര്‍ത്തയാകുന്നത്.

തമിഴിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരും രാഘവേന്ദ്ര ലോറന്‍സും ഒന്നിക്കുന്ന ഒരു ഹൊറര്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ ചൂടുപിടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ ലോറന്‍സാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. നയന്‍താരയുടെ ഡേറ്റ് കൂടി കിട്ടിയതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ഹാസന്‍റെ രാജ് കമന്‍ ഫിലിംസ് ഇന്‍റര്‍നാഷ്ണല്‍ ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രത്തിന് ഇതുവരെ ടൈറ്റില്‍ ആയിട്ടില്ല.

Advertisement

2005 ല്‍ രജനികാന്ത്, നയന്‍താര, ജ്യോതിക തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചന്ദ്രമുഖിയുടെ രണ്ടാംഭാഗം ചെയ്തുകൊണ്ടിരിക്കുകയാണ് ലോറന്‍സ്. ലോകേഷിന്‍റെ കൈതി രണ്ടാം ഭാഗത്തിലും ലോറന്‍സാണ് വില്ലന്‍ കഥാപാത്രം ചെയ്യുന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. അമല പോള്‍ നായികയായ ആടൈ യുടെ സംവിധായകന്‍ രത്നകുമാറും ലോകേഷും നയന്‍താരയും ലോറന്‍സും ഒന്നിക്കുമ്പോള്‍ അതൊരു വിജയ കോമ്പിനേഷന്‍ തന്നെയാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലോകേഷ് കനകരാജ് നയന്‍താര-ലോറന്‍സിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ഹൊറന്‍ സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ദ ക്യുവിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പൃഥിരാജ് പറഞ്ഞിരുന്നു.

ദളപതി 67 ആണ് ആരാധകര്‍ കാത്തിരിക്കുന്നു ലോകേഷ് – വിജയ് ചിത്രം. വിജയ് നായകനായ വാരിസിന്റെ റിലീസിന് പിന്നാലെ ദളപതി 67 ന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close