മാസ്സ് ഗാനവുമായി ബാന്ദ്ര ടീം; ഒറ്റ കൊലകൊമ്പനായി ജനപ്രിയന്റെ ബോക്സ് ഓഫീസ് തേരോട്ടം

Advertisement

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര മാസ്സ് വിജയമാണ് നേടുന്നത്. കേരളത്തിൽ തീയേറ്ററുകളിൽ നിന്ന് ഒന്നര കോടിയോളം രൂപ ആദ്യ ദിന കളക്ഷൻ നേടിയ ഈ ചിത്രം രണ്ടാം ദിനവും മികച്ച ഗ്രോസ് കളക്ഷനാണ് നേടിയത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറുന്ന ഈ ചിത്രത്തിന് യുവ പ്രേക്ഷകരുടെ തിരക്കുമുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു മാസ്സ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ഒറ്റ കൊലകൊമ്പനാടാ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് അജീഷ് ദാസനാണ്. യാസീൻ നിസാർ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സാം സി എസ്‌ ആണ്. അദ്ദേഹമൊരുക്കിയ പശ്‌ചാത്തല സംഗീതവും ഈ ചിത്രത്തിന് നൽകിയ മാസ്സ് ഫീൽ വളരെ വലുതാണ്. അലക്സാണ്ടർ ഡൊമിനിക് എന്ന ആല ആയി ദിലീപ് നൽകിയ പ്രകടനമാണ് ബാന്ദ്രയുടെ മറ്റൊരു ഹൈലൈറ്റ്. അത്ര ഗംഭീരമായാണ് അദ്ദേഹം ഈ കഥാപാത്രത്തിന് ജീവൻ പകർന്നത്.

ആലയുടെ വൈകാരിക നിമിഷങ്ങളും മാസ്സ് സീനുകളും ദിലീപ് എന്ന അഭിനയ പ്രതിഭ മനോഹരമായി പകർന്നാടി. തമിഴ് സൂപ്പർ താരം ശരത് കുമാർ, മമത മോഹൻദാസ്, ബോളിവുഡ് താരം ഡിനോ മോറിയ, തെലുങ്ക്- കന്നഡ താരം ഈശ്വരി റാവു, മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിങ്‌ ഖുറാന, തമിഴിൽ നിന്ന് വിടിവി ഗണേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ. ലെന, തുടങ്ങി ഒരു വലിയ താരനിരതന്നെ അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചത് തമന്ന ഭാട്ടിയ ആണ്. താര ജാനകി എന്ന ബോളിവുഡ് നടിയായി തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് തമന്ന നൽകിയത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ബാന്ദ്ര അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close