മലയാള സിനിമയുടെ സീൻ മാറ്റുന്ന മഹാസംഭവം, ത്രസിപ്പിക്കുന്ന മോഹൻലാൽ ഷോയുമായി എമ്പുരാൻ; റിവ്യൂ വായിക്കാം

Advertisement

മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746 സ്‌ക്രീനുകളിൽ റെക്കോർഡ് റിലീസായി എത്തിയ ചിത്രം. മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാൽ നായകനായി എത്തിയിരിക്കുന്ന ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലെർ ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപി ആണ്. മഞ്ജു വാര്യർ നായികാ വേഷം ചെയ്തിരിക്കുന്ന ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും, ഒപ്പം സംവിധായകൻ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ലൂസിഫർ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി ഒരുക്കിയ ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ശ്രീ ഗോകുലം ഫിലിംസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ട്രയ്ലർ തുടങ്ങിയവ വമ്പൻ ഹൈപ് ആണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത് എന്ന് പറയാം. ഈ ഹൈപ്പിൻ്റെ മുകളിൽ നിൽക്കുന്ന റിസൾട്ട് ആണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം എന്നീ ഇരട്ട വ്യക്തിത്വമുള്ള കഥാപാത്രം ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ലൂസിഫർ എന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സംഭവിക്കുന്ന ചില കാര്യങ്ങളെ ആവേശവും ആകാംഷയും നിറക്കുന്ന രീതിയിൽ പ്രേക്ഷക സമക്ഷം അവതരിപ്പിച്ചിരിക്കുകയാണ് എങ്കിൽ, ഈ രണ്ടാം ഭാഗത്തിൽ ഖുറേഷി അബ്രാമിൻ്റെ കഥയാണ് പറയുന്നത്. അതിനൊപ്പം പൃഥ്വി അവതരിപ്പിക്കുന്ന സെയ്ദ് മസൂദ്, ടോവിനോ കഥാപാത്രമായ ജതിന് രാംദാസ് എന്നിവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നും ചിത്രം പറയുന്നു. പവർ, കേരളാ രാഷ്ട്രീയം എന്നിവയെല്ലാം ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമാണ്.

Advertisement

ആദ്യ ചിത്രത്തിലൂടെ തന്നെ തൻ്റെ സംവിധാന മികവ് നമ്മുക്ക് മുന്നിലെത്തിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. തന്റെ ആദ്യ സംവിധാന സംരംഭം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തമായി സംവിധായകനെന്ന നിലയിലും ഒരു ഇടം കണ്ടെത്തിയിരുന്നു പൃഥ്വിരാജ് സുകുമാരൻ. ഇപ്പൊൾ എമ്പുരാൻ എന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് എത്തുമ്പോൾ, മലയാള സിനിമാ ലോകം ഇന്നേവരെ കാണാത്ത ഗംഭീരമായ ഒരു മാസ്സ് പൊളിറ്റിക്കൽ ഫാമിലി ആക്ഷൻ ത്രില്ലറാണ് പൃഥ്വിരാജ് സുകുമാരൻ നമ്മുക്കായി ഒരുക്കിയിരിക്കുന്നത്. ഒരു വമ്പൻ ചിത്രം ഒരുക്കുമ്പോൾ യാതൊരു പതർച്ചയും ഇല്ലാതെ അപാരമായ കയ്യടക്കത്തോടെയാണ് പൃഥ്വിരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ഗോപി എന്ന പ്രതിഭാധനൻ എഴുതിയ വളരെ ഗംഭീരമായ, ത്രില്ലിംഗ് ആയ ഒരു തിരക്കഥക്കു അതി മനോഹരമായ രീതിയിലാണ് പൃഥ്വിരാജ് എന്ന സംവിധായകൻ ദൃശ്യ ഭാഷയൊരുക്കിയത്. മിസ്റ്ററിയും ആവേശവും വൈകാരിക രംഗങ്ങളും ആക്ഷനും, തീപാറുന്ന സംഭാഷണങ്ങളും എല്ലാം ചേർന്ന ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയും കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. കഥാ സന്ദർഭങ്ങൾ വളരെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചതിനൊപ്പം മികച്ച സംഭാഷണങ്ങളുമൊരുക്കി പ്രേക്ഷകരെ കയ്യിലെടുക്കുന്നത്തിൽ ഇവർ വിജയിച്ചു. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഐഡന്റിറ്റി ഒരുക്കാൻ സാധിച്ചതും അത് പോലെ തന്നെ തിരക്കഥയുടെ തീവ്രത ചോർന്നു പോകാതെ തന്നെ ചിത്രം അവതരിപ്പിക്കാൻ സാധിച്ചതും ചിത്രത്തിൻ്റെ മികവ് വർധിപ്പിച്ചു എന്ന് പറയാം. മോഹൻലാൽ എന്ന വിസ്മയിപ്പിക്കുന്ന നടനെയും എതിരാളികൾ ഇല്ലാത്ത മാസ്സ് ഹീറോയെയും ഏറ്റവും നന്നായി ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നതും ഈ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചു. മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. അങ്ങനെയാണ് പൃഥ്വിരാജ് ഈ ചിത്രം മേക്ക് ചെയ്തിരിക്കുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി, അബ്രാം ഖുറേഷി എന്നീ കഥാപാത്രങ്ങൾ ആയുള്ള മോഹൻലാലിൻറെ അതിഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയും അബ്രാമുമായി മോഹൻലാൽ അക്ഷരാർഥത്തിൽ വെള്ളിത്തിരയിൽ ജീവിച്ചു കാണിച്ചു എന്ന് പറയാം. ഒരുപക്ഷെ ഇത്രയും തീവ്രമായ ഒരു മാസ്സ് പരിവേഷത്തിൽ മോഹൻലാലിനെ മലയാളത്തിൽ മറ്റാരും അവതരിപ്പിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. സിനിമയുടെ നട്ടെല്ലായി നിന്ന് കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുകയാണ് അദ്ദേഹം. സെയ്ദ് മസൂദ് ആയി അഭിനയിച്ച പൃഥ്വിരാജ് സുകുമാരനും ഗംഭീരമായി. മോഹൻലാലുമൊത്ത് ഉള്ള പൃഥ്വിരാജ് സുകുമാരൻ്റെ കോംബിനേഷൻ സീനുകൾ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.

അത് പോലെ തന്നെ മഞ്ജു വാര്യരുടെ പ്രകടനവും പ്രശംസയർഹിക്കുന്നു. ഏറെ കയ്യടി വാങ്ങിക്കുന്ന പെർഫോമൻസാണ് പ്രിയദർശിനി രാംദാസ് ആയി ഈ നടിയും നൽകിയത്. വില്ലൻ ആയെത്തിയ അഭിമന്യു സിംഗ് ഞെട്ടിക്കുന്ന പ്രകടനം നൽകിയപ്പോൾ ഗോവർധനെ അവതരിപ്പിച്ച ഇന്ദ്രജിത് സുകുമാരൻ, ജതിന് രാംദാസ് ആയെത്തിയ ടോവിനോ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ എന്നിവരും പ്രേക്ഷകശ്രദ്ധയാകർഷിക്കുന്ന പ്രകടനമാണ് നൽകിയത്. അത് പോലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ, നൈല ഉഷ, സാനിയ, നന്ദു, ബൈജു, സായി കുമാർ, ജോൺ വിജയ്, ബാല, ആദിൽ ഇബ്രാഹിം, ജിജു ജോൺ, ശിവാജി ഗുരുവായൂർ, ഫാസിൽ എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നൽകി ലൂസിഫറിന് വേണ്ടി.

സാങ്കേതികമായും ഏറെ മുന്നിട്ടു നിൽക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സുജിത് വാസുദേവ് ആണ്. സുജിത് ഒരിക്കൽ കൂടി തന്റെ ദൃശ്യങ്ങൾ കൊണ്ട് ഒരു ചിത്രത്തിന്റെ സാങ്കേതിക നിലവാരത്തെ മറ്റൊരു തലത്തിലെത്തിച്ചു എന്ന് പറയാം. അന്താരാഷ്‌ട്ര നിലവാരമാണ് ചിത്രത്തിന് അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ നൽകിയിരിക്കുന്നത്. ദീപക് ദേവ് ഒരുക്കിയ സംഗീതം ഗംഭീരമായിരുന്നു. പ്രേത്യേകിച്ചു പശ്ചാത്തല സംഗീതം നൽകിയ മാസ്സ് എഫക്ടിനെ കുറിച്ച് എടുത്തു പറയേണ്ടതാണ്. അഖിലേഷ് മോഹൻ ഒരിക്കൽ കൂടി തന്റെ കൃത്യതയാർന്ന എഡിറ്റിംഗിലൂടെ കഥ പറച്ചിലിന് നൽകിയ വേഗതയും ഒഴുക്കും ചിത്രത്തിൻ്റെ ആവേശത്തിൽ നിർണ്ണായകമായി. സ്റ്റണ്ട് സിൽവയുടെ ആക്ഷനും മോഹൻ ദാസിന്റെ കലാസംവിധാനവും എടുത്തു പറയേണ്ടതാണ്.

ചുരുക്കി പറഞ്ഞാൽ, എല്ലാം തികഞ്ഞ ഒരു മാസ്സ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് എമ്പുരാൻ. ഏതു തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാകും എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അതുപോലെ ഉള്ള മാസ്സ് ആൻഡ് ക്ലാസ് വിനോദ ചിത്രങ്ങൾ വളരെ അപൂർവമായേ ഇവിടെ ഉണ്ടായിട്ടുള്ളൂ. ലൂസിഫർ അത്തരത്തിലൊന്ന് ആയിരുന്നെങ്കിൽ, അതിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ അതിനെയും വെല്ലുമെന്ന് സംശയമില്ലാതെ തന്നെ പറയാം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായ അബ്രാം ഖുറേഷി അഥവാ സ്റ്റീഫൻ നെടുമ്പള്ളി പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കും, ത്രസിപ്പിക്കും എന്നുറപ്പാണ്. മലയാള സിനിമയുടെ സീൻ മാറ്റുന്നു എമ്പുരാൻ എന്ന് നമ്മുക്ക് ഉറപ്പിച്ചു തന്നെ പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close