യുവത്വത്തിന്‍റെ കാപ്പുചീനോ, റിവ്യൂ വായിക്കാം

Advertisement

സൂപ്പര്‍ താരങ്ങളില്‍ നിന്നും മാറി യുവതാരങ്ങളെ കേന്ദ്രീകരിച്ചു ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഒരുങ്ങുകയാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പുചിനോയും എത്തുന്നത്. പൂര്‍ണ്ണമായും യുവാക്കളെ ലക്ഷ്യമാക്കി കൊണ്ടാണ് കാപ്പുചീനോ എത്തിയിരിക്കുന്നത്.

മീഡിയ കമ്പനി നടത്തുന്ന സുഹൃത്തുക്കളായ അഞ്ച് യുവാക്കളിലൂടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഇവരുടെ സൌഹൃദവും രസകരമായ നിമിഷങ്ങളും ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന അബദ്ധങ്ങളും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കാപ്പുചീനോ പറയുന്നത്.

Advertisement

സ്ഥിരം കണ്ടുവരുന്ന കഥഗതിയാണെങ്കിലും രസകരമായി അത് അവതരിപ്പിക്കാന്‍ സംവിധായകന്‍ നൗഷാദ് ശ്രമിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ഹാസ്യ രംഗങ്ങള്‍ വിട്ട് രണ്ടാം പകുതി ഗൌരവമായ തലത്തിലേക്ക് നീങ്ങുമ്പോഴും സിനിമയുടെ ഒഴുക്ക് നില നിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ധർമജൻ, ഹരീഷ് കണാരൻ, മനോജ് ഗിന്നസ് എന്നിവരുടെ പ്രകടനമാണ് ചിത്രത്തില്‍ എടുത്തു പറയേണ്ടത്. ഇവരുടെ സാന്നിധ്യം സിനിമയ്ക്ക് രസകമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

റീലീസിന് കാപ്പുചീനോയിലെ ഗാനങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച ‘ജാനാ മേരി ജാനാ’ എന്ന ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതാണ്. ഹിഷാം അബ്ദുൾ വഹാം ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.

തിരക്കഥ പലയിടത്തും ദുര്‍ബലമാകുന്നുണ്ടെങ്കിലും സംവിധായകന്‍ സിനിമയെ പിടിച്ച് നിര്‍ത്തുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്കും സൂപ്പര്‍ സംവിധായകര്‍ക്കും വരെ കൈമോശം വരുന്ന കാലത്ത് ഇത്തരം ചില പാകപ്പിഴകള്‍ വിസ്മരിക്കാവുന്നതെ ഉള്ളൂ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close