തരംഗത്തിലെ ആ സർപ്രൈസ് താരം നിവിൻ പോളി ?

Advertisement

നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം തരംഗത്തിലെ ട്രൈലര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു .ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രതികരണമായിരുന്നു ട്രൈലറിന് ലഭിച്ചത്. ശബ്ദത്തിന് പ്രാധാന്യം നൽകി ഇറക്കിയ ടീസറിന് പിന്നാലെയാണ് ട്രൈലറിലും കൗതുകം നിറച്ച് തരംഗത്തിന്റെ അണിയറപ്രവർത്തകർ എത്തിയത്.

മികച്ച ഒരു കോമിക് ത്രില്ലർ ആണെന്നാണ് തരംഗത്തിന്റെ ട്രെയ്‌ലർ ചിത്രത്തെ കുറിച്ച് നൽകുന്ന സൂചന. എസ്രയ്ക്ക് ശേഷം ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് തരംഗം.

Advertisement

സസ്പന്‍സുകളും നിലനിര്‍ത്തികൊണ്ടാണ് ട്രൈലര്‍ എത്തിയിരിക്കുന്നത്. ട്രൈലറിന്‍റെ ഒടുവില്‍ ഒരു താരത്തിന്‍റെ ‘എന്‍ട്രി’ കാണിക്കുന്നുണ്ട്. എന്നാല്‍ ആരാണ് ഈ താരം എന്ന്‍ വ്യക്തമല്ല.

അണിയറ പ്രവര്‍ത്തകര്‍ സസ്പന്‍സ് ആക്കിവെച്ചിരിക്കുന്ന ഈ താരം നിവിന്‍ പോളി ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍. അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഈ വാര്‍ത്തകള്‍ സ്ഥിതീകരിച്ചില്ലെങ്കിലും ആരാധകർ പ്രതീക്ഷകയോടെ കാത്തിരിക്കുകയാണ്.

ഇതിന് മുമ്പും നിവിൻ പോളി ഗസ്റ്റ് റോളിൽ എത്തി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലായിരുന്നു നിവിന്‍ പോളിയുടെ ഞെട്ടിക്കുന്ന എൻട്രി.

Advertisement

Copyright © 2017 onlookersmedia.

Press ESC to close