
Advertisement
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ് ചിത്രത്തിൽ ടോവിനോ തോമസും വേഷമിടുമെന്ന് സൂചന. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും. ചിത്രത്തിൽ അതിഥി താരമായി ആണ് ടോവിനോ എത്തുന്നതെന്നാണ് വാർത്തകൾ വരുന്നത്. നേരത്തെ ദുൽഖർ സൽമാൻ ചെയ്യുമെന്ന് തീരുമാനിച്ച വേഷമാണ് ഇപ്പൊൾ ടോവിനോ തോമസിലേക്ക് എത്തിയത് എന്നാണ് വാർത്ത. തൻ്റെ മറ്റു ചിത്രങ്ങളുടെ തിരക്കുകൾ മൂലമാണ് ദുൽഖർ പിന്മാറിയത്. അമൽ നീരദ് ഒരുക്കിയ മുൻ ചിത്രങ്ങളിൽ ഒന്നായ ബാച്ചിലർ പാർട്ടിയുടെ ചുവട് പിടിച്ചാണ് ഈ ചിത്രവും ഒരുക്കുക എന്നാണ് റിപ്പോർട്ട്. അടുത്ത വർഷം പകുതിയോടെ ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് മുൻപ് ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് അമലിന്റെ പ്ലാൻ. അമൽ നീരദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.