മോഹൻലാൽ- ദിലീഷ് പോത്തൻ ചിത്രം രചിക്കാൻ ശ്യാം പുഷ്ക്കരൻ

Advertisement

മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കാൻ പോകുന്ന ചിത്രം രചിക്കുന്നത് ശ്യാം പുഷ്ക്കരൻ എന്ന് വാർത്തകൾ. ആദ്യമായാണ് ദിലീഷ് പോത്തൻ – ശ്യാം പുഷ്ക്കരൻ ടീം ഒരു മോഹൻലാൽ ചിത്രത്തിനായി ഒന്നിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുക എന്നും വാർത്തകൾ വരുന്നുണ്ട്. ചിത്രത്തിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ സംഭവിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ജോജി എന്നിവക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം ആയിരിക്കും ഇത്. ഫഹദ് ഫാസിൽ നായകനായ ഒരു ചിത്രവും ഇതിനൊപ്പം ഇവർ പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വരുന്നുണ്ട്.

Shyam Pushkaran to pen the screenplay of Mohanlal- Dileesh Pothan Movie

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close