
മോഹൻലാൽ നായകനായ “രാവണപ്രഭു” റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ. ലിമിറ്റഡ് ഷോയിൽ റെക്കോർഡ് കലക്ഷൻ ആണ് ചിത്രം മൂന്നാം ദിനമായ ഞായറാഴ്ചയും നേടുന്നത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ 2 ദിവസം കൊണ്ട് ചിത്രം 1.5 കോടിയുടെ അടുത്താണ് നേടിയത്. കേരളത്തിന് പുറത്ത് ബാംഗ്ലൂർ, ഗൾഫ് എന്നിവിടങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ തൂക്കിയടിക്കുകയാണ്. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ ആയ ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം രണ്ടാം വരവിലും തരംഗമായി മാറുകയാണ്. മലയാളത്തിൽ റീ റിലീസ് ചെയ്തവയിൽ മോഹൻലാൽ ചിത്രങ്ങൾ മാത്രമേ തീയേറ്ററുകളിൽ വിജയം നേടിയിട്ടുള്ളു എന്നതും എടുത്തു പറയണം. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ എന്നിവയാണ് ഇതിന് മുൻപ് റീ റിലീസ് ചെയ്ത് മെഗാ വിജയം നേടിയ മലയാള ചിത്രങ്ങൾ.