
Advertisement
പുതിയ വെബ് സീരീസിസുമായി ഒടിടി രംഗത്ത് നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന ഹൃതിക് റോഷനൊപ്പം മലയാളി താരം പാർവതി തിരുവോത്. ആമസോൺ പ്രൈം വീഡിയോക്ക് ഒപ്പം ചേർന്ന് ഹൃതികിന്റെ എച് ആർ എക്സ് ഫിലിംസ് നിർമ്മിക്കുന്ന ത്രില്ലർ ഡ്രാമ സീരിസായ സ്റ്റോമിലാണ് പാർവതി നായികാ വേഷം ചെയ്യുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ഈ സീരീസിൽ അലയ എഫ് , സൃഷ്ടി ശ്രീവാസ്‌തവ, റാമ ശർമ്മ, സാബ ആസാദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത്പാൽ സിങ് സംവിധാനം ചെയ്യുന്ന ഈ സീരിസിന്റെ കഥ ഒരുക്കിയത് സംവിധായകനും ഫ്രാൻകോയിസ് ലൂണേൽ, സ്വാതി ദാസ് എന്നിവരും ചേർന്നാണ്. മുംബൈയുടെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സീരിസിന്റെ പ്രൊഡക്ഷൻ ഉടൻ ആരംഭിക്കും