“മേം ഹൂം ഉസ്താദ്”; കൊടുങ്കാറ്റാവാൻ ഉസ്താദ് പരമേശ്വരനെത്തുന്നു

Advertisement

മോഹൻലാൽ നായകനായ ‘രാവണപ്രഭു’ എന്ന റീ റിലീസ് ചിത്രം കേരളത്തിൽ തരംഗം സൃഷ്ടിക്കുമ്പോൾ മോഹൻലാലിൻറെ മറ്റൊരു മാസ്സ് സൂപ്പർ ഹിറ്റ് ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു എന്ന് വാർത്തകൾ. 1999 ൽ രഞ്ജിത് രചിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ‘ഉസ്താദ്’ എന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. രഞ്ജിത്തും ഷാജി കൈലാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ 4K റീമാസ്റ്റർ പതിപ്പായി എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. 27 വർഷങ്ങൾക്ക് ശേഷം ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ ആണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ പോകുന്നത്. ദേവദൂതനും, ഛോട്ടാ മുംബൈക്കും ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മോഹൻലാലിനൊപ്പം ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണി വിശ്വനാഥ്, വിനീത്, ഇന്നസെൻ്റ്, സായികുമാർ, നരേന്ദ്ര പ്രസാദ്, മണിയൻപിള്ള രാജു, ഗണേഷ് കുമാർ, ജനാർദ്ദനൻ, കുഞ്ചൻ, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, അഗസ്റ്റിൻ, ജോമോൾ, സുധീഷ്, തമിഴ് നടൻ രാജീവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close