
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ ” രാവണപ്രഭു” റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള സിനിമകളുടെ റീ റിലീസ് ചരിത്രത്തിൽ പുതിയ ബുക്ക് മൈ ഷോ റെക്കോർഡ് ആണ് ചിത്രം സൃഷ്ടിച്ചത്. പ്രീ സെയിൽസ് ആയി 21K ടിക്കറ്റുകൾ വിറ്റ ചിത്രത്തിന് ആദ്യ ദിനം 25K ടിക്കറ്റുകൾ ആണ് വിറ്റ് പോയത്. റിലീസ് ദിവസം പിന്നിടുമ്പോൾ തന്നെ 46K ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റാണ് ചിത്രം ചരിത്രം കുറിച്ചത്. റീ റിലീസ് ചരിത്രത്തിൽ ആദ്യ ദിനം കേരളത്തിൽ 88 ലക്ഷം ഗ്രോസ് നേടിയ മോഹൻലാലിൻ്റെ തന്നെ സ്ഫടികത്തിന് പിന്നിൽ മികച്ച രണ്ടാമത്തെ ഓപ്പണിംഗ് ആണ് രാവണപ്രഭു സ്വന്തമാക്കിയത്. കേരളം മുഴുവൻ വമ്പൻ ഓളം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ പ്രദർശനം തുടരുന്നത്. മോഹൻലാലിൻ്റെ അഞ്ചാമത്തെ റീ റിലീസ് ബ്ലോക്ക്ബസ്റ്റർ ആണ് “രാവണപ്രഭു”. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ എന്നിവയാണ് മറ്റു നാല് ചിത്രങ്ങൾ.