“ജയ് ഭീം” സംവിധായകൻ്റെ ചിത്രത്തിൽ മോഹൻലാൽ; ഒരുങ്ങുന്നത് ബയോപിക്

Advertisement

ജയ് ഭീം സിനിമയുടെ സംവിധായകൻ ടി.ജെ. ജ്ഞാനവേൽ പുതിയ ചിത്രവുമായി എത്തുന്നു. ചിത്രത്തിൽ നായകനായി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. ദോശ കിങ് എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് സൂചന. ഹോട്ടൽ ഉടമയായ പി. രാജഗോപാലിനെതിരേ 2001-ൽ ജീവജ്യോതി ശാന്തകുമാർ എന്ന സ്ത്രീ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുക. ജംഗ്ളി പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം ആരംഭിക്കും. മോഹൻലാലിനോട് ടി.ജെ. ജ്ഞാനവേൽ കഥ പറയുകയും അത് മോഹൻലാലിന് ഇഷ്ടപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. രജനികാന്ത്, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ എന്നിവർ വേഷമിട്ട വേട്ടയ്യൻ ആണ് അദ്ദേഹം ഒരുക്കി റിലീസ് ചെയ്ത കഴിഞ്ഞ ചിത്രം. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ തമിഴിൽ നായകനായി എത്തുന്ന ചിത്രം ആയിരിക്കും ദോശ കിങ്.

Mohanlal to play the lead in Jai Bhim director TJ Gnanavel’s next

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close