
Advertisement
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന് വാർത്തകൾ. കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ എന്നിവർ പങ്കെടുക്കുന്ന ഒരു ഗാന രംഗം ആയിരിക്കും ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുക എന്നാണ് സൂചന. ഫഹദ് ഫാസിൽ, നയൻതാര എന്നിവരും വേഷമിടുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ്. അടുത്ത മാർച്ചിൽ ആണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്. ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിലായിരുന്ന മമ്മൂട്ടി ഓഗസ്റ്റിൽ ചിത്രത്തിൽ ജോയിൻ ചെയ്തേക്കുമെന്നാണ് വാർത്തകൾ വരുന്നത്.