റസ്ലിംഗ് കോച്ച് ആയി മമ്മൂട്ടി?

Advertisement

അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റസ്ലിംഗ് പശ്ചാത്തലത്തിൽ ഒരുക്കുന്ന “ചത്ത പച്ച” എന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്ന് വാർത്തകൾ. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു റെസ്ലിങ് കോച്ചിന്റെ വേഷത്തിൽ ആണ് മമ്മൂട്ടി എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒക്ടോബർ ഒന്നിന് ഹൈദരാബാദിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ ചെയ്ത മമ്മുട്ടി ആ ഷെഡ്യൂൾ പൂർത്തിയാക്കി ദുബായിലേക്കാണ് പോയത്. ദുബായിൽ നിന്നും നേരെ യു.കെ.യിലേക്കു പോകുന്ന മമ്മൂട്ടി അവിടെ മഹേഷ് നാരായണൻ ചിത്രത്തിൽ വീണ്ടും ജോയിൻ ചെയ്യുമെന്നാണ് സൂചന. അതിനു ശേഷം കേരളത്തിലെത്തുന്ന മമ്മൂട്ടി ആദ്യം ‘ചത്താ പച്ച’യിൽ അഞ്ചു ദിവസത്തെ ഷൂട്ടിൽ പങ്കെടുക്കുമെന്നാണ് വിവരം. പാൻ ഇന്ത്യൻ റെസ്‌ലിംഗ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്

Advertisement

Copyright © 2017 onlookersmedia.

Press ESC to close