
Advertisement
തമിഴ് സൂപ്പർ താരം അജിത്കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാളി താരം സ്വാസികയും അഭിനയിക്കുമെന്ന് വാർത്തകൾ. കന്നഡ താരം ശ്രീനിധി ഷെട്ടി നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ഒക്ടോബറിൽ ആരംഭിക്കുമെന്നും സൂചനയുണ്ട്. ചിത്രത്തിലെ ഒരു നിർണ്ണായക അതിഥി വേഷം ചെയ്യാൻ മോളിവുഡ് സൂപ്പർതാരം മോഹൻലാലിനെയും സമീപിച്ചതായി വാർത്തകൾ വന്നിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “ഗുഡ് ബാഡ് അഗ്ലി” എന്ന ചിത്രത്തിന് ശേഷം അജിത്- ആദിക് രവിചന്ദ്രൻ ടീം ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് റോമിയോ പിക്ചേഴ്സ് ആണെന്നണ് സൂചന.
Malayali Actress Swasika to play a major role in Ajith Kumar’s next with Adhik Ravichandran
Advertisement