
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത മലയാള സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ആണ് ഈ ബയോപിക് ഒരുക്കുന്നത് എന്നാണ് സൂചന. തമിഴിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശാലിനി ഉഷ ദേവി ആയിരിക്കും. ‘സൂററായ് പോട്രൂ ‘ എന്ന സൂര്യ- സുധ കോങ്കര ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രചയിതാവാണ് ശാലിനി ഉഷ ദേവി. മഹേഷ് നാരായണൻ ആദ്യമായി തമിഴിൽ ഒരുക്കാൻ പോകുന്ന ചിത്രം കൂടിയാണ് ഈ നരെയ്ൻ കാർത്തികേയൻ ബയോപിക്. ഇപ്പോൾ മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുക്കുന്ന “പാട്രിയറ്റ്” എന്ന മൾട്ടിസ്റ്റാർ ത്രില്ലർ ഒരുക്കുന്ന തിരക്കിലാണ് മഹേഷ് നാരായണൻ. ചിത്രം അടുത്ത മാർച്ചിൽ തീയേറ്ററുകളിലെത്തും.
Mahesh Narayanan to helm the biopic of Indian F1 racer Narain Karthikeyan