
Advertisement
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ഇനി മലയാളത്തിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ ചിത്രം. 265 കോടി ആഗോള കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം എംപുരാൻ സൃഷ്ടിച്ച റെക്കോർഡ് ആണ് ” ലോക” മറികടന്നത്. 24 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. കേരളത്തിൽ നൂറു കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രവും കൂടിയാണ് “ലോക”. 119 കോടി കേരള കളക്ഷൻ നേടിയ മോഹൻലാൽ ചിത്രമായ “തുടരും” ആണ് നിലവിൽ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച “ലോക” രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.