150 കോടി കടന്ന് “ലോക”; മോഹൻലാലിനൊപ്പം കല്യാണിയും

Advertisement

10 ദിനം കൊണ്ട് 150 കോടി ആഗോള ഗ്രോസ് നേടി കല്യാണി പ്രിയദർശൻ ചിത്രം “ലോക”. 4 ദിവസം കൊണ്ട് 150 കോടി നേടിയ “എമ്പുരാൻ”, 10 ദിവസം കൊണ്ട് 150 കോടി നേടിയ “തുടരും” എന്നിവക്ക് ശേഷം ഏറ്റവും വേഗത്തിൽ 150 കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രമായി ” ലോക” മാറി. എമ്പുരാൻ, തുടരും, മഞ്ഞുമ്മൽ ബോയ്സ്, 2018, ആട് ജീവിതം, ആവേശം എന്നിവയാണ് ഇതിന് മുമ്പ് 150 കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രങ്ങൾ. ദുൽഖർ സൽമാൻ്റെ വെഫെറർ ഫിലിംസ് നിർമ്മിച്ച ഈ സൂപ്പർ ഹീറോ ഫാൻ്റസി ചിത്രം ഒരുക്കിയത് ഡൊമിനിക് അരുൺ ആണ്. നസ്ലൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക വേഷം ചെയ്തിരിക്കുന്നത്. 5 ഭാഗങ്ങൾ ഉള്ള ഒരു സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗം ആണ് ” ലോക ചാപ്റ്റർ വൺ ചന്ദ്ര”.

Kalyani Priyadarshan’s Lokah surpassed 150 crore global gross in 10 days

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close