ജിത്തു മാധവൻ- ദുൽഖർ സൽമാൻ ടീം ഒന്നിക്കുന്നു?

Advertisement

ആവേശം, രോമാഞ്ചം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ ഇപ്പോൾ തന്റെ സൂര്യ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആരംഭിക്കുന്ന അദ്ദേഹത്തിന്റെ സൂര്യ ചിത്രത്തിൽ നസ്രിയ ആണ് നായികയെന്ന വാർത്തയും പുറത്തു വന്നിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സൂര്യ ചിത്രം കൂടാതെ ഒരു ദുൽഖർ സൽമാൻ ചിത്രവും ജിത്തു പ്ലാൻ ചെയുന്നു എന്നാണ്. ദുൽഖർ സൽമാനോട് ജിത്തു മാധവൻ കഥ പറഞ്ഞു എന്നും ദുൽഖർ സമ്മതം മൂളി എന്നുമാണ് വിവരം. ദുൽഖർ നിലവിൽ കമ്മിറ്റ് ചെയ്ത മലയാള ചിത്രങ്ങൾ പൂർത്തിയാക്കിയാൽ ജിത്തു മാധവൻ ചിത്രം പ്രഖ്യാപിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ നഹാസ് ഹിദായത്ത് ഒരുക്കുന്ന “ഐ ആം ഗെയിം” ചെയ്യുന്ന ദുൽഖർ ഇതിന് ശേഷം സൗബിൻ ഒരുക്കാൻ പോകുന്ന ചിത്രവും, പേരില്ലൂർ പ്രീമിയർ ലീഗ് വെബ് സീരിസ് ഫെയിം പ്രവീൺ ചന്ദ്രൻ ഒരുക്കാൻ പോകുന്ന ചിത്രവുമാണ് ചെയ്യുക എന്നാണ് സൂചന. പറവക്ക് ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ദുബായിൽ ആരംഭിക്കുമെന്നാണ് വാർത്തകൾ.

Jithu Madhavan to join hands with Dulquer Salmaan after Suriya film

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close