12 കോടിക്ക് “കൂലി”; കേരളത്തിലെത്തിക്കുന്നത് പുത്തൻ ടീം

Advertisement

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ‘കൂലി’ കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഇവർ സ്വന്തമാക്കിയത് എന്നാണ് വിവരം. ഓഗസ്റ്റ് പതിനാലിന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലും റെക്കോർഡ് റിലീസാണ് ലക്ഷ്യമിടുന്നത്. രജനികാന്തിനൊപ്പം സൗബിൻ ഷാഹിർ, സത്യരാജ്, നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും വേഷമിടുന്നു. പൂജ ഹെഗ്‌ഡെ ഐറ്റം നമ്പറുമായും എത്തുന്ന ചിത്രം നിർമ്മിച്ചത് സൺ പിക്ചേഴ്സ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

HM Associates to Distribute Rajnikanth’s Coolie in Kerala

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close