ബാലയ്യ ചിത്രത്തിനും ദേശീയ അവാർഡ്; അമ്പരന്ന് സോഷ്യൽ മീഡിയ

Advertisement

71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രമാണ്. അനിൽ രവിപുടി രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഷൈൻ സ്ക്രീൻ ആണ്. ബാലകൃഷ്ണയോടൊപ്പം കാജൽ അഗർവാൾ, ശ്രീലീല, അർജുൻ രാംപാൽ, ശരത്കുമാർ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. എന്നാൽ അവാർഡ് പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായി മാറി. ഇതിലും മികച്ച ഒരുപിടി ചിത്രങ്ങൾ 2023 ൽ തെലുങ്കിൽ ഉണ്ടെന്നിരിക്കെ പക്കാ കൊമേർഷ്യൽ ലക്ഷ്യങ്ങളോടെ മാത്രം പുറത്തിറക്കിയ ഈ ചിത്രം എങ്ങനെ ഏറ്റവും മികച്ച തെലുങ്ക് ചിത്രമായി എന്നാണ് സമൂഹ മാധ്യമത്തിൽ ചോദ്യങ്ങൾ ഉയരുന്നത്. വിജയത്തിന്റെ കണക്കുകൾ വെച്ചും ഇതിലും വലിയ വിജയമായ ഇതിലും നിലവാരമുള്ള ചിത്രങ്ങൾ തെലുങ്കിൽ ഉണ്ടായിരുന്നല്ലോ എന്നും പ്രേക്ഷകർ ചോദിക്കുന്നു. ചിത്രത്തിൽ ചർച്ച ചെയ്ത പ്രമേയമാണ് അവാർഡിന് അർഹമാക്കിയത് എന്നാണ് ജൂറി വ്യക്തമാക്കിയത്.

Balayya’s Bhagavanth Kesari won Best Telugu Film Honor at the 71st National Film Awards

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close