നസ്‌ലൻ- അൽത്താഫ് സലിം ടീമിന്റെ ക്രൈം കോമഡി അടുത്ത വർഷം

Advertisement

യുവതാരം നസ്ലനെ നായകനാക്കി നടനും സംവിധായകനുമായ അൽത്താഫ് സലിം ഒരുക്കാൻ പോകുന്ന ക്രൈം കോമഡി ചിത്രം അടുത്ത വർഷം ആദ്യ ആരംഭിക്കും എന്ന് വാർത്തകൾ. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന നിവിൻ പോളി ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച അൽത്താഫ് സലിം ഒരുക്കിയ പുതിയ ചിത്രം ഫഹദ് ഫാസിൽ നായകനായ “ഓടും കുതിര ചാടും കുതിര” ആണ്. ഓണം റിലീസായാണ് ഈ ചിത്രം എത്തുന്നത്. അഭിനവ് സുന്ദർ നായക് ഒരുക്കുന്ന മോളിവുഡ് ടൈംസ്, തരുൺ മൂർത്തി ഒരുക്കാൻ പോകുന്ന ടോർപിഡോ, അമൽ നീരദ് ചിത്രം എന്നിവ പൂർത്തിയാക്കിയ ശേഷമായിരിക്കും അൽത്താഫ് സലിം ചിത്രത്തിൽ നസ്‌ലൻ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ട്. ഡൊമിനിക് അരുൺ ഒരുക്കിയ ‘ലോക’ ആണ് നസ്ലന്റെ അടുത്ത റിലീസ്. ആസിഫ് അലി ചിത്രമായ ‘ടികി ടാക്ക’യിൽ അതിഥി താരമായും നസ്‌ലൻ എത്തുന്നുണ്ട്.

Althaf Salim- Naslen team’s Crime Comedy to start next year

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close