
Advertisement
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിലെ സൂര്യയുടെ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. സൂര്യയുടെ അൻപതാം ജന്മദിനം പ്രമാണിച്ചാണ് ഇതിലെ ലുക്ക് പുറത്ത് വിട്ടത്. മലയാളി താരം മമിതാ ബൈജു നായികാ വേഷം ചെയ്യുന്ന ചിത്രം സിതാര എന്റര്ടെയിന്മെന്റ്സ് ആണ് നിർമ്മിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി ആണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ദുൽഖർ ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണിത്.
Suriya’s Look from Venki Atluri movie unveiled
Advertisement