എന്താണ് സിബിഐ 5 ലെ ബാസ്‌ക്കറ്റ് കില്ലിംഗ്; വെളിപ്പെടുത്തി എസ് എൻ സ്വാമി..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ സിബിഐ 5, ദി ബ്രെയിൻ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമായ സിബിഐ 5 ദി ബ്രെയിൻ രചിച്ചത് എസ് എൻ സ്വാമിയും, സംവിധാനം ചെയ്തത് കെ മധുവുമാണ്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിന്റെ പോസ്റ്ററുകൾ എന്നിവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതുപോലെ ശ്രദ്ധ നേടിയ ഒന്നാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയെ കുറിച്ചുള്ള രചയിതാവിന്റെ പരാമർശം. എന്താണ് ഈ ബാസ്‌ക്കറ്റ് കില്ലിംഗ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചിന്തിക്കുന്നത്.

Advertisement

അതിനുള്ള ഉത്തരം ഇപ്പോൾ രചയിതാവ് തന്നെ പറയുകയാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് അതദ്ദേഹം തുറന്നു പറയുന്നത്. ഈ വാക്ക് താൻ തന്നെ കണ്ടെത്തിയ ഒന്നാണെന്നാണ് സ്വാമി അവകാശപ്പെടുന്നത്. അത്കൊണ്ട് ഗൂഗിളിൽ തപ്പിയാൽ ഒന്നും അതിനുള്ള ഉത്തരം കിട്ടില്ല എന്നും സ്വാമി പറയുന്നു. എന്നാൽ ചിലർ പറയുന്നത് പോലെ, കുറച്ചു നാൾ മുൻപ് കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച കൂടത്തായി കൊലക്കേസുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും സ്വാമി കൂട്ടിച്ചേർത്തു. അതിൽ കൂടുതൽ ഒന്നും അദ്ദേഹം വിട്ടു പറയുന്നുമില്ല. ഏതായാലും മെയ് ഒന്നിന് തീയേറ്ററിൽ പോയാൽ മാത്രമേ എന്താണ് ബാസ്‌ക്കറ്റ് കില്ലിംഗ് എന്നും അതെങ്ങനെ സേതുരാമയ്യർ എന്ന മമ്മൂട്ടി കഥാപാത്രം കണ്ടെത്തുന്നു എന്നുമറിയാൻ സാധിക്കു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close