
ദുൽഖർ സൽമാൻ വലിയൊരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ്. ബിജോയ് നമ്പ്യാരുടെ ‘സോളോ’ എന്ന ചിത്രത്തിലാണ് ദുൽഖർ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ അണിയറയിൽ റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമ കഥ’, നവാഗതനായ ബി. സി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ള ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ദുൽഖർ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലൈ 3ന് കൊച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

സാധാരണ ദുൽഖർ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യതസ്തമായിരിക്കും ‘ഒരു യമണ്ടൻ പ്രേമകഥ’. സാധകരണക്കാരിൽ സാധാരണകാരനായ ഒരു ലോക്കൽ മലയാളിയായാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലൊക്കേഷൻ സ്റ്റില്ലുകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വ്യാപരിച്ചിരുന്നു. കൂടുതലും ടി ഷർട്ടും- കള്ളിമുണ്ടുമായിരുന്നു താരം ധരിച്ചിരുന്നത്. ദുൽഖറിന്റെ കഥാപാത്രത്തെ കുറിച്ചു ഒന്നും തന്നെ പുറത്തുവിടാൻ സാധിക്കുകയില്ലയെന്നും സിനിമയിൽ സസ്‌പെൻസ് നിറഞ്ഞ വേഷമാണ് ഒരുക്കിയിരിക്കുന്നതെന്ന് ബിബിൻ ജോർജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.


ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനരായിരിക്കും ‘ഒരു യമണ്ടൻ പ്രേമ കഥ’. തിരക്കഥകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. പൂർണമായും കൊച്ചിയിൽ മാത്രമായിരിക്കും ചിത്രീകരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗബിൻ ഷാഹിർ, സലിം കുമാർ എന്നിവരാണ് ചിത്രത്തിൽ ഹാസ്യ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ദുൽഖർ സൽമാന്റെ ഹിന്ദി ചിത്രമായ കർവാൻ ആഗസ്റ്റ് 3ന് റിലീസിനായി ഒരുങ്ങുകയാണ്. അതുപോലെ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊല്ലയടിത്താൽ’ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്.