ദുൽഖറിന്റെ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ സംഗീതം ഒരുക്കുന്നത് പ്രശസ്ത ബാൻഡ് മസാല കോഫീ..

Advertisement

ദുൽഖർ സൽമാൻ നായകനായിയെത്തുന്ന തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒരു തമിഴ് സിനിമയിൽ ഭാഗവുന്ന ദുൽഖറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഡിസൈൻ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രിതു വർമ്മ, രക്ഷൻ, നിരഞ്ജനി അഹത്തിൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു. ഒരു റൊമാന്റിക് ഫീൽ ഗുഡ് മൂവിയാണ് ‘കണ്ണും കണ്ണും കൊല്ലയ്യടിത്താൽ’. ദുൽഖറിന്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡിസൈൻ പെരിയസാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് മസാല കോഫീയാണ്. പുതിയ അപ്ഡേറ്റുമായി വന്ന പോസ്റ്ററിൽ അണിയറ പ്രവർത്തകർ ഈ വിവരം പുറത്തുവിടുകയുണ്ടായി. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാൻഡാണ് മസാല കോഫീ. ദുൽഖർ ചിത്രം സോളോയിൽ വേൾഡ് ഓഫ് ശിവയിൽ സംഗീതം ഒരുക്കിയവരിൽ ഒരു ടീമാണ് മസാല കോഫീ. മസാല കോഫീയുടെ ലീഡ് സിംഗർ സൂരജ്‌ സന്തോഷാണ്. ‘ഗപ്പി’ എന്ന സിനിമയിൽ സൂരജ് ആലപിച്ച ‘തനിയെ’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നായി മികച്ചു നിൽക്കുന്നുണ്ട്. ചിത്രത്തിന്റെ ഗാനങ്ങൾ അടുത്ത മാസത്തോട് കൂടി പുറത്തിറങ്ങും എന്നാണ് അറിയാൻ സാധിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ. എം ഭാസ്ക്കരനാണ്. എഡിറ്റിങ്ങ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീൺ ആന്റണിയാണ്. ദുൽഖർ ചിത്രം ‘കണ്ണും കണ്ണും കൊല്ലയ്യടിത്താൽ’ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാസം ദുൽഖറിന്റെ ഹിന്ദി ചിത്രമായ ‘കർവാൻ’ റിലീസിനെത്തും. ദുൽക്കറിന്റെ അടുത്ത തമിഴ് ചിത്രം വാനാണ്. ഹിന്ദിയിൽ വീണ്ടും സോയ ഫാക്റ്റർ സിനിമയിൽ താരം ഭാഗമാവുന്നുണ്ട്, മലയാളത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സുകുമാരകുറിപ്പ്’

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close