കണ്ട് രണ്ട് ദിവസമായിട്ടും ഞാൻ ഇപ്പോഴും ആ സിനിമയെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്; വൈറലായി വിനീത് ശ്രീനിവാസന്റെ വാക്കുകൾ

Advertisement

മലയാളത്തിന്റെ പ്രശസ്ത നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത ഗൗതം വാസുദേവ് മേനോൻ- സിമ്പു ചിത്രമായ വെന്ത് തനിന്ദത് കാട് എന്ന ചിത്രത്തെ കുറിച്ചായിരുന്നു വിനീത് ശ്രീനിവാസന്റെ പോസ്റ്റ്. ആ ചിത്രം കണ്ടതിന് ശേഷം വിനീത് കുറിച്ച വാക്കുകൾ സിനിമ പ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഈ ചിത്രം കണ്ട് രണ്ട് ദിവസമായിട്ടും താൻ ഇപ്പോഴും ഈ സിനിമയെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ഈയടുത്തകാലത്ത് ഒട്ടേറെ ക്രൈം ഡ്രാമ ചിത്രങ്ങൾ ഉണ്ടായതിനാല്‍ തന്നെ, ഈ സിനിമ എങ്ങനെ പ്രേക്ഷകരെ സ്വാധീനിക്കും എന്ന കാര്യം തനിക്ക് പറയാൻ സാധിക്കില്ലെങ്കിലും, പ്രകടനവും, മേക്കിങ് സ്റ്റൈലും രചനാ മികവും ഈ ചിത്രം വീണ്ടും കാണാൻ തന്നെ പ്രേരിപ്പിക്കുയാണെന്നാണ് വിനീത് കുറിച്ചത്. കാക്ക കാക്കയ്ക്ക് ശേഷം തന്റെ ഏറ്റവും പ്രിയപ്പെട്ട ഗൗതം വാസുദേവ് മേനോൻ സിനിമയാണ് വെന്ത് തനിന്ദത് കാട് എന്നെടുത്തു പറഞ്ഞ വിനീത് ശ്രീനിവാസൻ, തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിമ്പു ചിത്രവും ഇതാണെന്ന് കൂട്ടിച്ചേർക്കുന്നു.

സിമ്പുവിന്റെ ഇതിലെ പ്രകടനം വളരെയധികം സൂക്ഷ്മവും അതുപോലെ ശ്രദ്ധയോടു കൂടി ചെയ്തതുമാണെന്നും, ചില സംവിധായകര്‍ ഒരു പ്രായത്തിനും അനുഭവങ്ങൾക്കും ശേഷം, തങ്ങളുടെ മികവ് വേറെയൊരു തലത്തിലേക്ക് വികസിപ്പിക്കുന്നുവെന്നും വിനീത് വിശദീകരിച്ചു. അങ്ങനെ ചെയ്യുമ്പോഴാണ് അവര്‍ എന്നത്തെക്കാളും കൂടുതൽ തിളങ്ങുന്നത് എന്നാണ് വിനീത് പറയുന്നത്. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത മലയാളി നടൻ നീരജ് മാധവിന്റെ റാപ് സോങ്ങും തനിക്ക് ഇഷ്ടപെട്ടെന്നും വിനീത് കുറിച്ചിട്ടുണ്ട്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിർമ്മിച്ച ഈ ചിത്രം റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആയാണ് ഒരുക്കിയത്. എ ആർ റഹ്മാനാണ് ഇതിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close