വീണ്ടും മലയാളത്തിൽ ഒരു മൾട്ടിസ്റ്റാർ ചിത്രം

Advertisement

ഗായകൻ, നടൻ,സംവിധായകൻ,നിർമ്മാതാവ് തുടങ്ങി എല്ലാ മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച മലയാള  സിനിമയിൽ തിളങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ഹൃദയം എന്ന ഹിറ്റിനുശേഷം വിനീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ പ്രകാരം വിനീതിന്റെ മുൻ നായകന്മാർ ഏറ്റവും പുതിയ ചിത്രത്തിലൂടെ  ഒരുമിക്കുമെന്നാണ് സൂചന. നിവിൻ പോളി, പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായി വെള്ളിത്തിരയിലൊന്നിക്കുമെന്ന വാർത്ത വന്നതോടെ ആരാധകരും ആകാംക്ഷയിലാണ്.പുതിയ ചിത്രം 2023 ഓഗസ്റ്റോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളിലൂടെ കൂട്ടിച്ചേർക്കുന്നു.

ഹൃദയത്തിനുശേഷം താൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അഞ്ചു നായകന്മാർ ഉണ്ടാകുമെന്നും അതിൽ മൂന്നു താരങ്ങളെ നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചിരുന്നുവെന്നും, തിരക്കഥയുടെ പണിപ്പുരയിലാണെന്നും വിനീത് ഈയടുത്ത് നൽകിയ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ധ്യാൻ നൽകിയ അഭിമുഖത്തിലൂടെ വിനീതിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അഭിനയിക്കുമെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു.

Advertisement

2010 ൽ പുറത്തിറങ്ങിയ ‘മലർവാടി ആട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധായകനാകുന്നത്. അതിനുശേഷം  നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ വലിയ വിജയം നേടിയ ചിത്രമായിരുന്നു. ശേഷം വിനീതിന്റെ തിരക്കഥയിൽ ഒരുങ്ങിയ’ ഒരു വടക്കൻ സെൽഫി’ യിലും വിനീത് സംവിധാനം ചെയ്ത ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യ’ത്തിലും നിവിൻ തന്നെയായിരുന്നു നായക കഥാപാത്രം ചെയ്തത്. ‘തിര’യ്ക്ക് ശേഷം വിനീത് ചിത്രങ്ങളിൽ നടൻ ധ്യാനിനെയും പ്രേക്ഷകർ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ചേട്ടനും അനിയനും കൂടി വീണ്ടുമൊരുമിക്കുന്ന  ചിത്രം കാണാനും ആരാധകർ ആകാംക്ഷയിലാണ്.

സമീപകാലത്തായി വിനീഷ് ശ്രീനിവാസന്റെ പുറത്തിറങ്ങിയ ചിത്രങ്ങൾ  മുകുന്ദനുണ്ണി അസോസിയേറ്റ്സ്, പൂക്കാലം, കൊറോണ പേപ്പേഴ്സ് എന്നിവയായിരുന്നു. ജൂഡ് സംവിധാനം ചെയ്യുന്ന ‘2018 Everyone Is A Hero’ , ജയലാൽ ദിവാകരൻ ഒരുക്കുന്ന ‘കുറുക്കൻ’ എന്നീ ചിത്രങ്ങളാണ് വിനീത് അഭിനയിച്ച് ഇനി റിലീസിനൊരുങ്ങുന്നത്. ‘2018’ ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളിലെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close