അടുത്തത് മോഹൻലാലിന്റെയും നിവിന്‍റെയും ചിത്രങ്ങൾ; ജൂഡ് ആന്റണി ജോസഫ്

Advertisement

കേരളക്കരയെ വിറപ്പിച്ച പ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൻറെ റിലീസിന് ശേഷം ജൂഡ് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലൂടെ പുതിയ വിശേഷങ്ങളും കടന്നുവന്ന വഴികളെക്കുറിച്ചും മനസ്സുതുറക്കുകയാണ്. ഭാഗ്യം നിറഞ്ഞ ഒരാളാണ് താനെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം അഭിമുഖത്തിൽ സംസാരം ആരംഭിച്ചത്. ‘ 2018 ‘വലിയൊരു വിജയമായതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ അടുത്ത ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് വ്യക്തമായി ജൂഡ് മറുപടി നൽകുകയും ചെയ്തു.

“അടുത്ത സിനിമ ഏതാണെന്ന് കൃത്യമായി പറയാറായിട്ടില്ല, എന്നാലും തൻറെ വലിയൊരു ആഗ്രഹമായിരുന്നു മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത്. അതുകൊണ്ടുതന്നെ ലാലേട്ടന്റെ ചിത്രവും ലൈനപ്പിൽ ഉണ്ടെന്നും കൂടാതെ നിവിന്റെ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട് ,തന്റെ ഏറ്റവും വലിയ സുഹൃത്താണ് നിവിൻപോളി, അദ്ദേഹത്തെ വച്ചൊരു സിനിമ ചെയ്യുക എന്നത് എൻറെ ആഗ്രഹമാണ്. ഈ ആഗ്രഹം നിവിനോടും തുറന്നു പറഞ്ഞിട്ടുണ്ട് , അദ്ദേഹം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മനസ്സുതുറന്നു. മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് കൈപിടിച്ച് തന്നെ കൊണ്ടുവന്നത് നിവിൻ പോളിയും വിനീതും അജുവുമൊക്കെയാണ്. അതുകൊണ്ടുതന്നെ അവരോട് നന്ദി കാണിക്കുക എന്ന മര്യാദ തനിക്ക് ഉണ്ടെന്നും ഇനി എന്തൊക്കെ സംഭവിച്ചാലും ഈയൊരു ആഗ്രഹം നടപ്പാക്കാൻ പരിശ്രമിക്കുമെന്നും” അദ്ദേഹം അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞു.

Advertisement

ജൂഡിന്റെ ഏറേ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അന്നബെൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ സാറാസ്. ചിത്രത്തിൻറെ തിരക്കഥ എഴുതിയ അക്ഷയ് ഹരീഷാണ് ഏറ്റവും പുതിയ ചിത്രത്തിൻറെ എഴുത്തുകാരൻ. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കഥയായിരിക്കും ഏറ്റവും പുതിയ ചിത്രത്തിലൂടെ ഒരുക്കുക എന്നും അദ്ദേഹം വാക്കു തരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close