വില്ലൻ ട്രൈലർ ഓണത്തിന് തിയേറ്ററുകളിൽ, സോഷ്യൽ മീഡിയയിൽ എത്താൻ വൈകും

Advertisement

മോഹൻലാൽ ചിത്രം വില്ലൻ അവസാന ഘട്ടത്തിന്റ പണിപ്പുരയിലാണ്. ബി ഉണ്ണികൃഷ്ണനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 20 കോടിയോളം ബഡ്ജറ്റാണ് ഈ ചിത്രത്തിന് പറയപ്പെടുന്നത്.

ചിത്രത്തിന്റെ ടീസർ ഏതാനും മാസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. വലിയ സ്വീകരണമാണ് ഈ ടീസറിന് ലഭിച്ചത്. ടീസറിന് പിന്നാലെ വില്ലന്റെ ട്രൈലറും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.

Advertisement

ഈ ഓണക്കാലത്തു തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾക്ക് ഒപ്പമാണ് വില്ലൻ ട്രൈലർ റിലീസ് ചെയ്യുക. സോഷ്യൽ മീഡിയയിൽ അടുത്ത മാസം അവസാനം മാത്രമേ ട്രൈലർ റിലീസ് ചെയ്യുകയുള്ളൂ.

തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്, ഹൻസിക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്.

Advertisement

Press ESC to close