സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ!!

Advertisement

മലയാളത്തിന്റെ പ്രിയ നടനും നാഷണൽ അവാർഡ് ജേതാവുമായ സലീം കുമാർ സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു കറുത്ത ജൂതൻ. ചിത്രം ഈ മാസം തിയേറ്ററുകളിൽ എത്തുകയും ചെയ്തു. വീണ്ടുമൊരു സിനിമ സംവിധാനം ചെയ്യാനുള്ള പണിപ്പുരയിലാണ് സലീം കുമാർ.

സലീം കുമാറിന്റെ പുതിയ സിനിമയിൽ ജയറാമാണ് നായകനായി എത്തുന്നത് വന്നാണ് സിനിമ മേഖലയിൽ നിന്നുള്ള വാർത്തകൾ. എന്നാൽ ഈ വാർത്തകളോട് സലീം കുമാറോ ജയറാമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement

ഒരു കാലത്ത് മലയാളത്തിൽ തിരക്കേറിയ താരമായിരുന്ന സലീം കുമാർ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന് നാഷണൽ അവാർഡ് നേടിയതോടെ വളരെ കുറച്ച് മാത്രമേ സിനിമകൾ ചെയ്തിരുന്നുള്ളൂ.

കഴിഞ്ഞ വർഷം കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, മൂന്നാം നാൾ ഞായറാഴ്ച്ച, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളാണ് സലിം കുമാറിന്റേതായി എത്തിയത്. മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകമാണ് റിലീസിന് ഒരുങ്ങുന്ന സലിം കുമാർ അഭിനയിച്ച പുതിയ ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close