തമിഴ്‌നാട് ഇനി തമിഴ് സിനിമ തന്നെ ഭരിക്കും; ബാഹുബലി 2 ഇനി രണ്ടാമൻ

Advertisement

തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ വർഷങ്ങൾക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് പിറന്നിരിക്കുകയാണ്. 2017 ഇൽ റിലീസ് ചെയ്ത തെലുങ്കു ചിത്രമായ ബാഹുബലി 2 ആണ് ഇത്രയും വർഷമായി തമിഴ് നാട്ടിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രമെന്ന പദവി അലങ്കരിച്ചിരുന്നത്. അതിനു ശേഷം രജനികാന്ത്, വിജയ്, അജിത് ചിത്രങ്ങൾ വന്ന് സൂപ്പർ വിജയം നേടിയെങ്കിലും തമിഴ് നാട്ടിൽ ബാഹുബലി 2 സൃഷ്‌ടിച്ച കളക്ഷൻ മാർക്ക് മറികടക്കാൻ സാധിച്ചിരുന്നില്ല. 150 കോടിക്ക് മുകളിലാണ് ബാഹുബലി 2 തമിഴ്‌നാട്ടിൽ നിന്നും നേടിയ ഗ്രോസ്. എന്നാൽ ഇപ്പോഴിതാ, അഞ്ചു വർഷത്തെ ബാഹുബലി 2 ഭരണത്തിന് ശേഷം തമിഴ്‌നാട്ടിൽ ഒരു തമിഴ് ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ വിക്രമാണ് ഇന്ന് മുതൽ തമിഴ് നാട്ടിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രം. ബാഹുബലി 2 റെ ഗ്രോസ് ഇന്നലെയോടെ വിക്രം മറികടന്നു.

ആഗോള ഗ്രോസ്സായി 350 കോടിയും മറികടന്ന ഈ ചിത്രം തമിഴിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള കളക്ഷൻ നേടിയ ചിത്രവുമായി മാറി. 600 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ രജനികാന്ത് ചിത്രം എന്തിരൻ 2 ആണ് ഈ ലിസ്റ്റിൽ ഒന്നാമത്. എന്നാൽ ഇൻഡസ്ട്രി ഹിറ്റ് നോക്കുന്നത് ഡൊമസ്റ്റിക് സ്റ്റേറ്റ് കളക്ഷൻ വെച്ചാണെന്നത് കൊണ്ട് വിക്രമാണ് ഇപ്പോൾ തമിഴിലെ ഏറ്റവും വലിയ ഹിറ്റായി പരിഗണിക്കപ്പെടുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും കമൽ ഹാസനാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close