ആ ചിത്രം ചെയ്യാൻ ദുൽഖർ വേണ്ട സിജു വിൽ‌സൺ മതി; ചാർളി വിജയിച്ചതിനു കാരണം സ്റ്റാർഡം; ഒമർ ലുലു

Advertisement

പ്രശസ്ത സംവിധായകൻ ഒമർ ലുലു തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സിനിമയിലെ സ്റ്റാർഡം എന്ന വസ്തുതയെ കുറിച്ചാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാകുന്നത്. ഇവിടെ ഇപ്പോൾ സിനിമകൾ വിജയിക്കുന്നതിന്റെ ഏറ്റവും പ്രധാനമായ കാരണം സ്റ്റാർഡം ആണെന്നും അതിനു വലിയ വിലയുണ്ടെന്നും ഒമർ ലുലു പറയുന്നു. അതിനുദാഹരണമായി അദ്ദേഹം പറയുന്നത് 2015 ഇൽ റിലീസ് ചെയ്ത ചാർളി എന്ന ചിത്രമാണ്. ദുൽഖർ സൽമാൻ എന്ന നടന്റെ സ്റ്റാർഡം ആണ് ആ ചിത്രത്തിന്റെ വിജയത്തിന് കാരണമെന്നും വേറെ ആരെങ്കിലുമാണ് ആ ചിത്രത്തിൽ അഭിനയിച്ചതെങ്കിൽ ചാർളി വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 1000 ആരോസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം തുറന്ന് പറയുന്നത്. ഹാപ്പി വെഡ്ഡിങ് എന്ന തന്റെ ആദ്യ സിനിമയില്‍ സിജു വില്‍സണ് പകരം ദുല്‍ഖര്‍ അഭിനയിച്ചിരുന്നെങ്കില്‍ അത് വേറെ ലെവല്‍ ഹിറ്റായി മാറിയേനെയെന്നും ഒമർ ലുലു പറഞ്ഞു.

അതുപോലെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി ഈ വർഷം റിലീസ് ചെയ്ത ചിത്രമാണ് സല്യൂട്ട്. നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സല്യൂട്ട് എത്തിയത്. പക്ഷെ അതിലെ നായക കഥാപാത്രം ചെയ്യാൻ ദുൽഖർ സൽമാൻ പോലൊരാൾ ആവിശ്യമില്ലായെന്നും, അതിൽ ദുൽഖർ ചെയ്ത പോലീസ് വേഷം ചെയ്യാൻ സിജു വിൽ‌സൺ മതിയെന്നും ഒമർ ലുലു വിശദീകരിക്കുന്നു. ദുൽഖറിനെ പോലെയുള്ളവർ സല്യൂട്ട് ഒക്കെയൊഴിവാക്കി വലിയ ചിത്രങ്ങൾ ചെയ്താൽ മാത്രമേ മലയാള സിനിമയുടെ മാർക്കറ്റ് വലുതാകു എന്നും, ദുൽഖർ അത്തരം വലിയ ചിത്രങ്ങളിലേക്ക് പോയാൽ മാത്രമേ സിജു വിത്സനെ പോലെയുള്ളവർക്കു ഇവിടുത്തെ മറ്റു ചെറിയ നല്ല സിനിമകൾ ലഭിക്കു എന്നും ഒമർ ലുലു കൂട്ടിച്ചേർത്തു. ബാബു ആന്റണി നായകനായെത്തുന്ന പവർ സ്റ്റാർ ആണ് ഒമർ ലുലുവൊരുക്കുന്ന പുതിയ ചിത്രം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close